തന്റെ ഫോട്ടോ നല്‍കിയുള്ള പീഡന വാര്‍ത്ത; ഗായകന്‍ ശ്രീനിവാസന്‍ പ്രതികരിക്കുന്നു

കൊച്ചി:ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന്‍ കേസിരാജു ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ പത്രം കൊടുത്ത ചിത്രം കര്‍ണാടിക് സംഗീതഞ്ജന്‍ ശ്രീനിവാസിന്റെ ചിത്രം. ശ്രീനിവാസ് എന്ന പേരില്‍ പ്രശസ്തനായ ഗസല്‍ ഗായകന്‍ ആയതു കൊണ്ടാണ് ആളുമാറി മാധ്യമം പോസ്റ്റ് ചെയ്തത്. ഈ വിഷയത്തില്‍ മാധ്യമത്തിനെതിരെ ഫേസ് ബുക്കില്‍ ശ്രീനിവാസ് പ്രതികരിച്ചു. വിമര്‍ശനത്തെ തുടര്‍ന്ന് മാധ്യമം ആ വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്.

റേഡിയോ ജോക്കിയായ യുവതി ഡിസംബര്‍ 29 ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ‘ഗസല്‍ ശ്രീനിവാസ്’ എന്ന പേരിലും അറിയപ്പെടുന്ന ഗായകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെലുങ്ക് ഗസലുകളിലൂടെ ജനപ്രീയനായ ശ്രീനിവാസ് കഴിഞ്ഞ 9 മാസമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം