3 മാസം പ്രായമായ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട് രാത്രി കാമുകനൊപ്പം പോയ അമ്മ; തിരിച്ചെത്തിയപ്പോള്‍ കണ്ടത് കുഞ്ഞിനെ ജീവനോടെ എലികള്‍ തിന്ന ഞെട്ടിക്കുന്ന കഴ്ച

മൂന്നുമാസം പ്രായമായ സ്വന്തം കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട് കാമുകനൊപ്പം പാര്‍ട്ടിക്ക് പോയ അമ്മ തിരുച്ചുവന്നപ്പോള്‍ ഞെട്ടി. കുഞ്ഞിനെ ജീവനോടെ എലികള്‍ തിന്നിരുന്നു. ജോഹന്നാസ്ബര്‍ഗ് കാറ്റ്‌ലെ ഹോംഗിലെ വീട്ടില്‍ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ പോയത്. രാത്രി കാമുകനൊപ്പം കറങ്ങാന്‍ പോയ മാതാവ് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മരിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ടത്. കുഞ്ഞിന്റെ നാക്ക്, കണ്ണുകള്‍, വിരലുകള്‍ എന്നിവയെല്ലം എലികള്‍ ഭക്ഷിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും എലികളുടെ പല്ലിറങ്ങിയ പാടുകളും മാംസം കടിച്ചെടുത്തതിന്റെ പാടുകളും അവശേഷിച്ചിരുന്നു. പെണ്‍കുഞ്ഞിന്റെ ഇരട്ട സഹോദരനെ മാതാവ് പുറത്തുപോയപ്പോള്‍ കൊണ്ടുപോയതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. 28 കാരനായ പിതാവിന്റെയും അയാളുടെ പുതിയ കാമുകിയുടെയുമൊപ്പമാണ് രക്ഷപ്പെട്ട ആണ്‍കുട്ടി.

കുട്ടികളെ വേണ്ടവിധം പരിപാലിക്കാത്തതിന്റെ പേരില്‍  26 കാരിയായ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം കറങ്ങി രാവിലെ തിരിച്ചെത്തുമ്പോള്‍ വീടിന്റെ താക്കോല്‍ കളഞ്ഞുപോയിരുന്നു. പിന്നെ താഴ് തല്ലിത്തകര്‍ക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ടത്. കുഞ്ഞ് പൊള്ളലേറ്റ് മരിച്ചെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞു പരത്തിയത്. എന്നാല്‍ നാട്ടുകാര്‍ പരിശോധന നടത്തി എലികള്‍ കുഞ്ഞിനെ തിന്നുകയായിരുന്നെന്ന് കണ്ടെത്തി.അതേസമയം സ്ഥലത്തെ ചെറുപ്പക്കാരുമായി മദ്യപിക്കുന്നതും വഴിവിട്ട ജീവിതം നയിക്കുന്നതിലുമാണ് യുവതിക്ക് ഹരമെന്ന് ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയ വീട്ടുടമ ആരോപിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം