മഞ്ജു വാര്യരെ അസ്വസ്ഥയാക്കി ദിലീപ് കാവ്യ വിവാഹവാര്‍ത്ത; മീനാക്ഷിക്കും താല്‍പര്യമില്ല

dileep-and-kavya-madhavan-to-get-married-todayകൊച്ചി: ദിലീപ് കാവ്യ മാധവന്‍ വിവാഹത്തിന്റെ പേരില്‍ മലയാള സിനിമ മേഖലയില്‍ പുതിയ ചര്‍ച്ച. മറ്റൊരു വിവാഹത്തിന് ദിലീപിന് മകള്‍ മീനാക്ഷിയെക്കാളും പേടി ആദ്യഭാര്യ മഞ്ജു വാര്യരെയാണെന്ന് റിപ്പോര്‍ട്ടുകള്‍. ദിലീപ് കാവ്യ വിവാഹത്തെ കുറിച്ച് ഉയര്‍ന്ന വാര്‍ത്തകളില്‍ അസ്വസ്ഥയാണ് മകള്‍ മീനാക്ഷിയും ആദ്യഭാര്യ മഞ്ജുവാര്യരുമെന്നാണ് റിപ്പോര്‍ട്ട്. ദീലീപും കാവ്യയും തമ്മിലുള്ള വിവാഹം നടന്നാല്‍ തന്റെ മകള്‍ ഒറ്റപ്പെട്ട് പോകുമോ എന്ന ഭയവും മഞ്ജുവിനുണ്ട്. ദിലീപ് മറ്റൊരു വിവാഹം കഴിക്കുന്നതിനോട് മകള്‍ മീനാക്ഷിക്ക് താല്‍പര്യമില്ല. മറ്റൊരു വിവാഹം കഴിച്ചാല്‍ താന്‍ അമ്മ മഞ്ജുവാര്യര്‍ക്കൊപ്പം പോകുമെന്ന് മകള്‍ ദിലീപിനോട് പറഞ്ഞതായാണ് സിനിമാക്കാര്‍ക്കിടയിലെ സംസാരം.  അതുകൊണ്ട് തന്നെ ദിലീപ് കാവ്യയുമായിട്ടുള്ള വിവാഹത്തിന് മുതിരാന്‍ സാധ്യതയില്ല.

meenakshi 1

മീനാക്ഷിയെ പിണക്കാന്‍ ദിലീപിന് കഴിയില്ല. അച്ഛനോടൊപ്പം നില്‍ക്കണമെന്ന് പറഞ്ഞ് വന്നവളാണ് മീനൂട്ടി. കാവ്യാമാധവനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തകരാന്‍ കാരണമെന്ന് സംസാരമുണ്ടായിരുന്നു. ദീലീപുമായുള്ള ബന്ധമാണ് കാവ്യയെയും വിവാഹമോചനത്തിലെത്തിച്ചതെന്നും അന്ന് പാപ്പരാസികള്‍ പറഞ്ഞ് പരത്തിയിരുന്നു.

എന്നാല്‍ അന്ന് ദിലീപും മഞ്ജുവും ഇതേകുറിച്ച് മിണ്ടിയില്ല. എന്നാല്‍ ദിലീപ് കാവ്യയെ വിവാഹം ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തയില്‍ മഞ്ജു അസ്വസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല തന്റെ കുടുംബജീവിതം തകര്‍ത്തതെന്നും അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.

അതിനെക്കുറിച്ച് സംസാരിക്കാന്‍ പലതും പറയേണ്ടി വരും. പക്ഷേ ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ തനിക്കുള്ളൂവെന്നും ദിലീപ് പറഞ്ഞു. മീശമാധവനില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ ഗോസിപ്പെന്ന് ദിലീപ് പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം