ജിഷ്ണു കേസില്‍ നീതി പീഠം കണ്ണു തുറന്നു; നിര്‍ണായക വഴിത്തിരിവ് തിങ്കളാഴ്ച

ഡല്‍ഹി: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലേ എഞ്ചിനീയറിങ് വിദ്യാര്‍ഥി വളയത്തെ ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ രാജ്യത്തെ ഉന്നത നീതിപീഠം കണ്ണു തുറന്നു. കേസില്‍ വഴിത്തിരിവായേക്കാവുന്ന നിര്‍ണായ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ഹൈക്കോടതി വിധിയില്‍ സംശയമുന്നയിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹരജിയില്‍ കഴമ്പുണ്ടെന്ന് സൂചന നല്‍കുന്നതാണ് വെള്ളിഴായ്ച സുപ്രീംകോടതിയില്‍ ഉണ്ടായ കാര്യങ്ങള്‍.

കോളജ്മായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ രണ്ട് ഹരജികളാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. നെഹ്‌റു കോളജ് ചെയര്‍മാന്‍ പി കെ കൃഷണദാസ് ലോ  കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായ കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ക്രൈം ബ്രാഞ്ച് ഡിവൈസ്പി ഹെല്‍വിക്കെതിരെ ഹൈക്കോടതിയില്‍ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു.ഇത് നീക്കം ചെയ്യാനും ജിഷ്ണു പ്രണോയി കേസിലെ ശക്തിവേല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും കേസ് തന്നെ പ്രതിസന്ധിയിയിലാക്കുന്ന തരത്തില്‍ ഹൈക്കടോതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കി കിട്ടുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഗൗരവമുള്ളതാണെന്നും ജാമ്യം നല്‍കിയ ഉള്‍പ്പെടെ പുനപരിശോധിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന് നോട്ടീസ് അയച്ചു. തിങ്കളാഴ്ച പ്രതിഭാഗം അഭിഭാഷകരുടെ ഹരജി വീണ്ടും പരിഗണിക്കും. നേരത്തെ ജിഷ്ണുകേസില്‍ മുന്‍കൂര്‍ ജൗമ്യം റദ്ദ് ചെയ്യാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മയും സമീപിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെയാണ് പ്രതിഭാഗം ഹാജരാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം