ദിലീപ് മമ്മൂട്ടിയെ ഭീഷണിപ്പെടുത്തുന്നപോലെ മോഹന്‍ലാലിന്‍റെ അടുത്ത് നടക്കില്ല; ദിലീപ് ലഹരി മരുന്നിന് അടിമ? ഞെട്ടിക്കുന്ന വിവരങ്ങളുമായി പല്ലിശ്ശേരി

കൊച്ചി:ദിലീപിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ മംഗളം എഴുത്തുകാരന്‍ പല്ലിശ്ശേരി. ദിലീപിനെക്കുറിച്ച് നേരെത്തെയും പല്ലിശ്ശേരി ലേഖനങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ മനോരമ ഓണ്‍ലൈനിന് നല്‍കി അഭിമുഖത്തില്‍ പല്ലിശേരിക്കെതിരെ ദിലീപ് ആഞ്ഞടിച്ചിരുന്നു.
 ഇപ്പോഴിതാ ദിലീപിനെതിരെ വീണ്ടും പല്ലിശ്ശേരി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അഭ്രലോകം എന്ന പംക്തിയിലൂടെയാണ് ദിലീപിനെതിരെ വീണ്ടും ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ദിലീപ് ഫാന്‍സ് തനിക്കെതിരെ വധഭീഷണി മഴക്കിയിട്ടുള്ളതായും പല്ലിശ്ശേരി പറയുന്നു.ദിലീപ് ഫാന്‍സ് അസോസിയന്‍ പ്രവര്‍ത്തകരുടേത് എന്ന പേരില്‍ തനിക്ക് ഭീഷണിക്കത്ത് കിട്ടി ഹനുമാന്‍ സേവയം ചാത്തന്‍ സേവയും ഒരുമിച്ച് കൊണ്ടുനടക്കുന്നവനാണ് തങ്ങളുടെ ദിലീപേട്ടന്‍. ലാലേട്ടനെ പോലും ഒതുക്കാന്‍ ശ്രമിച്ച ദിലീപേട്ടന്റെ ശക്തി എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ . ദിലീപും സംഘവും അമേരിക്കയില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും പല്ലിശ്ശേരിയെ കൊല്ലും എന്നും ഭീഷണി ഉണ്ടത്രേ .

   വിവാഹത്തിന് ശേഷം ദിലീപും കാവ്യ മാധവനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും  മകളെ ഹോസ്റ്റലിലേക്ക് മാറ്റാനാണ് തീരുമാനം എന്നും പല്ലിശ്ശേരി പറയുന്നു. മഞ്ജുവിനും ഭാവനയ്ക്കും എതിരെ അടുത്തിടെ പുറത്തുവന്ന ദിലീപിന്റെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സെന്‍സര്‍ ചെയ്തതിന് ശേഷം ആണ് പുറത്ത് വിട്ടത്. വൃത്തി കെട്ട ഭാഷയില്‍ ആയിരുന്നത്രേ  ദിലീപ് സംസാരിച്ചത്. ഇക്കാര്യം അവിടെ ഉണ്ടായിരുന്നവരാണത്രെ പറഞ്ഞത്.  മഞ്ജു വാര്യരെ കുറിച്ചും ഭാവനയെ കുറിച്ചും വൃത്തികെട്ട ആംഗ്യത്തോടെയാണ് ദിലീപ് സംസാരിച്ചത്. പള്‍സര്‍ സുനിയുടെ ദീര്‍ഘനാളത്തെ ആഗ്രഹത്തെ കുറിച്ച് വരെ ദിലീപ് പറഞ്ഞു. പള്‍സറുമായി ദിലീപിനുള്ള അടുപ്പം തെളിയിക്കുന്നതാണ് ഇതെന്നാണ് മറ്റൊര കണ്ടെത്തല്‍. പറഞ്ഞതായി പറയുന്ന കാര്യങ്ങള്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ നിന്ന് സെന്‍സര്‍ ചെയ്ത് ഒഴിവാക്കിയത് എന്ന രീതിയില്‍ കുറേ കാര്യങ്ങള്‍ പല്ലിശ്ശേരി പറയുന്നുണ്ട്. അതില്‍ മഞ്ജുവാര്യരേയും ഭാവനയേയും ആക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ അഭിമുഖം നടത്തിയവര്‍ ഇതുവരെ ഇത്തരം ആക്ഷേപങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.

ദിലീപ് മയക്കുമരുന്നിന് അടിമയാണെന്നും പല്ലിശ്ശേരി പറയുന്നു. ആരൊക്കെ ഉണ്ടായാലും തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് ദിലീപ് പറഞ്ഞത്ര. താന്‍ പ്രാര്‍ത്ഥിച്ചാല്‍ ഇവരൊക്കെ ഇല്ലാതാകും എന്ന് ദിലീപ് ആത്മവിശ്വാസത്തോടെ പ്രതികരിച്പ്പോള്‍ ‘ഇയാളെന്താ ലഹരിക്ക് അടിമയാണോ. അല്ലാതെ ഇങ്ങനെ സംസാരിക്കുമോ’ എന്നാണത്രെ അഭിമുഖം ഷൂട്ട് ചെയ്തവരില്‍ ഒരാള്‍ ചോദിച്ചത്.
അമിതമായ ലഹരി ഉപയോഗം ദിലീപിനെ പിടികൂടിയിരിക്കുന്നു എന്നാണ് പല്ലിശ്ശേരി കണ്ടെത്തുന്നത്. പുതിയ ലഹരി ആയ ‘സ്റ്റാമ്പ്’ ആണ് ദിലീപ് ഉപയോഗിക്കുന്നത് എന്നും പല്ലിശ്ശേരി.  ചാത്തന്‍ സേവയും ഹനുമാന്‍ സേവയും സജീവമാക്കി എതിരാളികളെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുകയാണ് തനിക്കൊന്നും സംഭവിക്കാതിരിക്കാന്‍ ശരീരത്തില്‍ പലതരത്തിലുള്ള ഏലസ്സുകളാണ് കെട്ടിയിരിക്കുന്നത്
   മോഹന്‍ലാലിനെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നാണത്രെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്നാണ് പല്ലിശ്ശേരി പറയുന്നത്. അങ്ങനെയൊക്കെ ദിലീപ് ചിലപ്പോള്‍ സ്വപ്‌നം കാണാറുണ്ടാകും എന്നാണ് പരിഹാസം. ഭീഷണിപ്പെടുത്തുന്നതുപോലെ മോഹന്‍ലാലിന്റെ അടുത്ത് നടക്കില്ലെന്നാണ് പല്ലിശ്ശേരി പറയുന്നത്. ദിലീപിന് മോഹന്‍ലാലിനോട് കടുത്ത പകയുണ്ടെന്ന കാര്യം പാട്ടാണത്രെ . പക്ഷേ ഗണേഷ് കുമാറും മോഹന്‍ലാലും തമ്മിലുള്ള അടുപ്പം കാരണമാണത്രെ പരസ്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തത്. പല്ലിശ്ശേരി ലേഖനത്തില്‍ കുറിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം