അതുക്കും മേലെ :പ്രേമത്തിനെ വെല്ലുന്ന ഡാന്‍സുമായി സായി പല്ലവി;

 സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒന്നാണ് സായി പല്ലവിയുടെ ഡാന്‍സ്. ഈ സിനിമ പോലെ തന്നെ അതിലെ നായികയും സ്വീകരിക്കപ്പെട്ടു. തമിഴിലും തെലുങ്കിലുമൊക്കെയാണ് സായി പല്ലവിയുടെ തട്ടകമിപ്പോള്‍. സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയാണ്. പ്രേമത്തെക്കാള്‍ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സാണ് സായി ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

നാനി നായകനായ ഈ ചിത്രം നേരത്തെ പുറത്തിറങ്ങിയതാണെങ്കിലും ഇതിലേ പാട്ടുകള്‍ ഇപ്പോളാണ് ഫെയ്‌സ്ബുക്കിലും മറ്റും തരംഗമായി മാറിയിരിക്കുന്നത്. ദേവശ്രീ പ്രസാദ് ഈണമിട്ട അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. അതില്‍ മൂന്നെണ്ണത്തിലും സായിയുടെ തകര്‍പ്പന്‍ ഡാന്‍സുകള്‍ ഉണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം