ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നേത്രാവതി എക്സ്പ്രസിന്റെ ഒരു ബോഗിക്ക് തീപിടിച്ചു

trainകായംകുളം: കായംകുളത്ത് വെച്ച് നേത്രാവതി എക്‌സ്പ്രസിന് തീയിട്ടു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്്മെന്റിലുണ്ടായിരുന്ന യുവാവ് ബാത്‌റൂമില്‍ കയറിയ ശേഷം വസ്ത്രങ്ങള്‍കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ അനസ് എന്ന വ്യക്തിയാണ് പിടിയിലായത്. മോഷണശ്രമത്തിന് പിടിയിലായ യുവാവാണ് ഇയാളെന്നാണ് അറിയുന്നത്. ബാത്‌റൂമില്‍ കയറിയ ശേഷം വസ്ത്രങ്ങള്‍ കൂട്ടിയിട്ടാണ് കത്തിച്ചത്. ഹരിപ്പാട് കായംകുളം മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീയണച്ചത്. ട്രെയിനിന്റെ എഞ്ചിന്‍ ദൂരെ മാറ്റിയിട്ടിരിക്കുയാണ്. എഞ്ചിനടുത്തായുള്ള ജനറല്‍ കമ്പാര്‍ട്‌മെന്റിലെ യാത്രക്കാരനായിരുന്നു ഇയാള്‍. തീ ബോഗിയിലേക്ക് പടരുന്നതിന് മുന്‍പേ ബോഗി വേര്‍പെടുത്തി മാറ്റുകയും ചെയ്തു. ട്രെയിന്‍ നിര്‍ത്തിയിട്ടതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായതെന്ന് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ട്രെയിനിന്റെ ബോഗി വേര്‍പെടുത്തിയിരിക്കുയാണെന്നും ട്രെയിന്‍ എപ്പോള്‍ പുറപ്പെടുമെന്ന കാര്യം വ്യക്തമല്ലെന്നും ഇദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം