ഭൂകമ്പം; നേപ്പാളിന് കേരളം രണ്ട് കോടി നല്‍കുമെന്ന് മുഖ്യമന്ത്രി

ummanതിരുവനന്തപുരം: നേപ്പാളിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം രണ്ടു കോടി രൂപ നല്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരിതാശ്വാസ നിധിയിലേയ്ക്ക് മന്ത്രിമാര്‍ 10,000 രൂപ വീതം നല്കും. എല്ലാ വിഭാഗം ജനങ്ങളും നേപ്പാളിലെയും ഇന്ത്യയിലെയും ഭൂകമ്പബാധിതര്‍ക്ക് ഒപ്പമുണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഭൂകമ്പത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഭൂകമ്പത്തില്‍ മരിച്ച ഡോക്ടര്‍മാരായ ഇര്‍ഷാദ്, ദീപക് എന്നിവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ മലയാളികളെയും ഇന്ന് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം