നേപ്പാള്‍ ഭൂകമ്പം; രക്ഷാപ്രവര്‍ത്തനത്തിന് ഗൂഗിളും ഫെയ്സ്ബുക്കും

google facebookകാഠ്മണ്ഡു:  നേപ്പാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ കാണാതായവരെ തിരയാന്‍ സോഷ്യല്‍ മീഡിയയും രംഗത്ത്. ദുരിതബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കണ്ടത്തൊന്‍ പ്രത്യേക സംവിധാനമൊരുക്കി സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്കും ഗൂഗിളുമാണ് രംഗത്ത് എത്തിയത്. ഗൂഗിളിന്റെ ‘പേഴ്‌സന്‍ ഫൈന്‍ഡറും’ ഫേസ്ബുക്കിന്റെ ‘സേഫ്റ്റി ചെക്കു’മാണ് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായകമാകുന്നത്.

പ്രകൃതിദുരന്തം ഉണ്ടായ സ്ഥലത്തുനിന്ന് സേഫ്റ്റി ചെക് സംവിധാനം ആക്ടിവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ആള്‍ നില്‍ക്കുന്ന സ്ഥലം ഫേസ്ബുക് സ്വയം കണ്ടത്തെും. തുടര്‍ന്ന് താങ്കള്‍ സുരക്ഷിതനാണോ എന്ന ചോദ്യം പ്രത്യക്ഷപ്പെടും. അതെ, എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ സുഹൃത്തുക്കള്‍ക്കും പിന്തുടരുന്നവര്‍ക്കും പ്രസ്തുത വ്യക്തി സുരക്ഷിതനാണെന്ന നോട്ടിഫിക്കേഷന്‍ ഫേസ് ബുക്ക് അയക്കും.

കാണാതായ വ്യക്തികളുടെ വിവരങ്ങള്‍ നല്‍കാവുന്ന ഡാറ്റാബേസാണ് ഗൂഗിളിന്റെ പേഴ്‌സനല്‍ ഫൈന്‍ഡര്‍. ഇതില്‍ വിവരങ്ങളും ചിത്രങ്ങളും നല്‍കുന്നതിലൂടെ ആളെ കണ്ടാത്താന്‍ സഹായിക്കുകയാണ് പേഴ്‌സനല്‍ ഫൈന്‍ഡര്‍. 2010ല്‍ ഹെയ്തിയിലെ ഭൂകമ്പം ഉണ്ടായപ്പോഴും ഗൂഗിള്‍ ഈ സൗകര്യം ലഭ്യമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ ഒരേസമയം കൂടുതല്‍ ആളുകളിലേക്ക് വിവരം കൈമാറാനാവുന്നു എന്നത് തന്നെ ഈ സംവിധാനങ്ങളുടെ വലിയ പ്രത്യേകത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം