നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. റവന്യൂ കൃഷി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. നഗരപ്രദേശങ്ങളെ ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് ഇന്ന ഉന്നതതലയോഗം ചേരുന്നത്. ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നെല്‍വയല്‍, നീര്‍ത്തട നിയമം കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി.

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പ് ഉദ്ദേശിച്ചായിരുന്നു ഭേദഗതി കൊണ്ടുവന്നത്. 2008 ന് മുന്‍പുള്ള നെല്‍വയല്‍ നികത്തലുകള്‍ക്ക് പിഴ ഈടാക്കിക്കൊണ്ട് സാധൂകരണം നല്‍കാമെന്നും ഭേദഗതിയുണ്ടായിരുന്നു.

ഈ ഭേദഗതികളടങ്ങുന്ന ബില്ലാണ് ഇപ്പോള്‍ നിയമസഭ പരിഗണിക്കുന്നത്. നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ഇത് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് അടിയന്തിരമായി യോഗം വിളിച്ചിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം