വിദ്യാര്‍ഥികള്‍ക്ക് വലയെറിഞ്ഞ് നെഹ്‌റു കോളജ്; ഓഫര്‍ കണ്ടാല്‍ ഞെട്ടും

തൃശൂര്‍: നെഹ്‌റു കോളജില്‍  വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ വമ്പിച്ച ഓഫറുമായി മാനേജ്‌മെന്റ്. ജിഷ്ണു പ്രണോയിയുടെ മരണത്തോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൊലയാലമായി കാണുന്ന തൃശൂര്‍ പാമ്പാടി കോളജിലാണ് പുതിയ കുട്ടികളെ കണ്ടെത്താന്‍ വമ്പിച്ച ഓഫറുകളുമായി പത്ര പരസ്യം നല്‍കിയത്. 5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ഓഫറുമായാണ് മാനേജ്‌മെന്റ് രംഗത്ത് വന്നിരിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലാണ് നെഹ്‌റു ഗ്രൂപ്പ് സ്‌കോളര്‍ഷിപ്പ് പരസ്യം നല്‍കിയത്. അടുത്ത അധ്യയന വര്‍ഷത്തേക്കാണ് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ പുതിയ തന്ത്രവുമായി മാനേജ്‌മെന്റ് രംഗത്ത് വന്നത്.

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുറേ സഹപാഠികളും ടിസി തിരിച്ചു വാങ്ങി കോളജിനോട് ഗുഡ്‌ബൈ പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് മാനേജ്‌മെന്റിന്റെ പുതിയ തന്ത്രം. ജിഷ്ണുവിന്റെ മരണത്തോട് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള കോളജുകള്‍ക്കെതിരെ വ്യാപക പ്രചരണമാണ് സോഷ്യല്‍ മീഡിയയിലും വ്യാപകമാകുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി കൊലയാളി കോളജിലേക്ക് വിദ്യാര്‍ഥികളെ അയക്കരുതെന്നാണ് പ്രചരണങ്ങളുടെ ഉള്ളടക്കം. കേരള എന്‍ട്രന്‍സില്‍ 5000 റാങ്ക് ലവരെയുള്ളവര്‍ക്ക് ട്യൂഷന്‍ ഫീസായി 5000 രൂപ നല്‍കിയാല്‍ മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. നിലവില്‍ ജിഷ്ണു കേസില്‍ പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം