നടന്‍ നീരജ് മാധവ് വിവാഹിതനായി

കോഴിക്കോട് : യുവനടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ റിലീസ് ചെയ്ത ലവകുശ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് മറ്റ് ചടങ്ങുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം