കൊലപ്പെടുത്താന്‍ പറഞ്ഞത് നീനുവിന്റെ അമ്മ; കെവിന്‍ വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന്‍ നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കെവിനെ കൊന്നുകളയാന്‍ നിര്‍ദേശിച്ചത് നീനുവിന്റെ അമ്മയാണെന്ന് അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരുന്നു.

നീനുവിന്റെ അമ്മയും അച്ഛനുമാണ് വിളിക്കുന്നത്. നീനുവിന്‍െ അമ്മ രഹ്ന പറഞ്ഞത് അവനെ കൊന്നുകളയാനായിരുന്നുവെന്ന് അനീഷ് പറയുന്നു. ഇടിക്കട്ടയ്ക്കുള്ള ഇടിയായിരുന്നുവെന്ന് അനീഷ് പറയുന്നു. മൂക്കും കണ്ണുമെല്ലാം തകര്‍ന്നു പോകുന്ന ഇടിയാണ് കിട്ടിയത്.

കെവിനെ പിടിച്ചുകൊടുക്കുന്നതിന് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ആയിരുന്നുവെന്നാണ് പ്രതികളുടെ സംഭാഷണത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് അനീഷ് പറയുന്നു. ‘ഞങ്ങള്‍ നിരപരാധികളാണ്.

ഒന്നര ലക്ഷത്തിന്റെ ക്വട്ടേഷനാണിത്. ഇതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഗോവയ്ക്കു പോകും. നിങ്ങളോട് ഞങ്ങള്‍ക്ക് പിണക്കമൊന്നുമില്ല’. പ്രായം കുറഞ്ഞ ഒരു ഗുണ്ട അനീഷിനോട് പറഞ്ഞതിങ്ങനെ. പിടിച്ചുകൊടുക്കുന്നതിനാണ് ഒന്നര ലക്ഷം രൂപയെന്നാണ് ഗുണ്ടകള്‍ പറഞ്ഞത്.

കെവിന്റെ മൃതദേഹം കണ്ട സ്ഥലത്ത് എത്തിയപ്പോള്‍ കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടിരുന്നു.
എന്നാല്‍ അപ്പോള്‍ കെവിന്‍ മരിച്ചോ എന്ന് അനീഷിന് അറിയില്ലായിരുന്നു. അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഓടിപ്പോയി എന്നാണ് പറഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം