‘ ഞാനും എനിക്കുള്ളതെല്ലാം നിന്റെതാണ് ‘ നസ്രിയയുടെ ഫോട്ടോയ്ക്ക് വികാരനിര്‍ഭരമായ കമന്റുമായി ഫഹദ് ഫാസില്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നഴ്രിയ നസീം സിനിമ ലോകത്ത് സജീവമാകുകയാണ്.  അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന, പൃഥ്വിരാജ്, പാര്‍വതി,നസ്രിയ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘കൂടെ’ എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അഞ്ജലി മേനോനാണ് ആദ്യം ചിത്രത്തിന്റെ പേര് പുറത്തു വിട്ടത്.

പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഞ്ജലി പറയുന്നു.

നസ്രിയയുടെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ഫഹദിന്റെ പോസ്റ്റാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെ…’നാല് വര്‍ഷത്തിനു ശേഷം നസ്രിയ സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് എന്റെ സന്തോഷത്തിന് കാരണം. കാരണം ആ നാല് വര്‍ഷം അവള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു. ഐ ലവ് യു നസ്രിയ, ഞാനും എനിക്കുള്ളതെല്ലാം നിന്റേതാണ്.’ഫഹദ് പറയുന്നു.

‘ഇതൊരു മികച്ച സിനിമ മാത്രമല്ല, ഇതിലെ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും മികച്ചതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും.’ഫഹദ് കുറിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് കൂടെ എന്ന് നസ്രിയയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം