ഞങ്ങള്‍ കാത്തിരിക്കുന്ന കുഞ്ഞ് ഷാനുവിനെപ്പോലെയായാല്‍ മതിയെന്ന് നസ്രിയ

nasriyaകൊച്ചി: നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരാണ് മലയാളത്തിലെ മിക്ക സിനിമാ പ്രേമികളും. താരം അഭിനയിക്കുന്നതിന് ഫുൾ സപ്പോർട്ടാണ് ഭര്‍ത്താവ്  ഫഹദ് നല്കുന്നതെന്നും നസ്രിയ സൂചിപ്പിച്ചിരുന്നു. എന്നാൽ നസ്രിയ ആർക്കു വേണ്ടിയും അഭിനയിക്കരുത്. നസ്രിയയ്ക്കു വേണ്ടി അഭിനയിക്കണം എന്ന ഒറ്റ നിര്ബന്ധമേ ഫഹദിനുള്ളൂ. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താര ജോടികളുടെ സല്ലാപം. “നസ്രിയയ്ക്കു കൊതി തോന്നുന്ന ഒരു സിനിമ വന്നാൽ വിടരുത്. ‌‘അങ്ങനെ ഒരെണ്ണം വന്നോ നസ്രിയ? ഫഹദിന്റെ ഈ ചോദ്യം നസ്രിയ ഇല്ലെന്നു തലയാട്ടി. നസ്രിയയെ ചേർത്തു പിടിച്ചുകൊണ്ടു ഫഹദ് പറഞ്ഞു, ‘അങ്ങനെ ഒരു സിനിമ ഉടനെ വന്നില്ലെങ്കിൽ ഞങ്ങൾ ചിലപ്പോൾ പുതിയ വീട്ടിലേക്കു താമസം മാറ്റി ഫാമിലിയൊക്കെ വലുതാക്കിയെന്നിരിക്കും.’ നസ്രിയ അതു കേട്ടു പുഞ്ചിരിച്ചു. കുട്ടിക്കാലത്ത് ഉമ്മയൊന്നു ചെറുതായി വീണപ്പോൾ ‘എന്റെ അമ്മ വീണേ’ എന്നു പറഞ്ഞ് വാവിട്ടു കരയുന്ന മകനായിരുന്നു ഫഹദ്. മക്കളിൽ ഏറ്റവും പാവം ഷാനുവാണെന്ന് ഫഹദിന്റെ ഉമ്മ നസ്രിയയോട് എപ്പോഴും പറയും. ഒരു ആൺകുട്ടിയെക്കാൾ കുറുമ്പു കാട്ടിയ കുട്ടിക്കാലമായിരുന്നു നസ്രിയയുടേത്. അതുകൊണ്ട് തന്നെ നസ്രിയ പ്രാർഥിക്കുന്നു, ‘ഞങ്ങൾ കാത്തിരിക്കുന്ന കുഞ്ഞ് ഷാനുവിനെപ്പോലെ പാവം ആയിരിക്കണേ…..’എന്ന്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം