നയന്‍താര വിവാഹിതയാവുന്നു

ചെന്നൈ: നയന്‍സിന്റേതായി പുറത്തു വരുന്ന വാര്‍ത്ത ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. നയന്‍സും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോല്‍ ഇവര്‍ ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

രണ്ട് കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെ സംബന്ധിച്ചും വിഘ്‌നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല. ഈ മൗനം വാര്‍ത്തയുടെ സത്യത്തിലേക്കാണ് വിരള്‍ ചുണ്ടുന്നതെന്നാണ് സംസാരം. വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായന്‍സ് ആയിരുന്നു നായിക. അതിന് ശേഷമാണ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ ആരംഭിച്ചത്. ഈ പ്രചരണങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം