കഴിഞ്ഞിട്ടില്ല എല്ലാവരെയും അറിയിക്കും; വിവാഹ വാര്‍ത്ത നിഷേധിച്ച് നയന്‍താര

Nayanthara in Half Saree Stillsകഴിഞ്ഞ ആഴ്ച കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ച് രഹസ്യമായി നയന്‍താരയുടെയും സംവിധായകന്‍  വിഘ്നേശ് ശിവന്റെയും വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത  താരങ്ങള്‍ രംഗത്തെത്തി. ഇന്നലെയായിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വാര്‍ത്ത സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായതോടെയാണ് ഇക്കാര്യം നിഷേധിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും രംഗത്തെത്തിയത്.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച നയന്‍താര, തന്റെ വിവാഹമുണ്ടായാല്‍ ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുമെന്ന് വ്യക്തമാക്കി. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് വിവാഹം വലിയ കാര്യമാണ്. താനിപ്പോള്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണെന്നും സിനിമയില്‍ മാത്രമാണ് ശ്രദ്ധയെന്നും നയന്‍താര ഒരു മാധ്യമത്തോട് പ്രതികരിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു വിഘ്‌നേഷ് ശിവന്റെ പ്രതികരണം. തെറ്റായ വാര്‍ത്തകള്‍ തന്റെ ജോലിയെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നുവെന്ന് വിഘ്‌നേഷ് ശിവന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കരുതലോടെ വാര്‍ത്ത നല്‍കണമെന്നും വിഘ്‌നേഷ് ശിവന്‍ വ്യക്തമാക്കി.

നയന്‍താര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നാനും റൗഡി താന്‍ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. പ്രമുഖമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സോഷ്യല്‍മീഡിയ കൂടി ഏറ്റെടുത്തതോടെയാണ് വിശദീകരണവുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും രംഗത്തെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം