കനയ്യകുമാര്‍ നേതൃത്വം നല്‍കുന്ന സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ ലോംഗ് മാര്‍ച്ചിന് നേരെ മധ്യപ്രദേശില്‍ ആര്‍എസ്എസ് ആക്രമണം

മധ്യപ്രദേശ്: എ.ഐ.വൈ.എഫ്- എ.ഐ.എസ്.എഫ് സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ ലോംഗ് മാര്‍ച്ചിന് നേരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആര്‍എസ്എസ് ആക്രമണം. മാര്‍ച്ചിന്റെ ഭാഗമായ പൊതുസമ്മേളനം നടക്കുന്ന ആനന്ദ് മാഥൂര്‍ ഹാളിനു മുന്നില്‍ വെച്ചാണ് അക്രമം.ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

പ്രതിഷേധവുമായി എത്തിയ സിപിഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമാരംഭിച്ചു. പെട്ടെന്ന് തന്നെ പൊലീസ് എത്തിയതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. പൊതുയോഗത്തില്‍ കനയ്യകുമാര്‍, ബിനോയ് വ്ിശ്വം എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പൊലീസ് എത്തി സംഘര്‍ഷ സാധ്യത ഒഴിവാക്കിയതിനു ശേഷമാണ് പൊതുയോഗം ആരംഭിച്ചത്.

പൊലീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ 3 റൗണ്ട് ലാത്തിച്ചാര്‍ജ് ചെയ്തു. ഹാളിന് പുറത്തുണ്ടായിരുന്ന സിപിഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം