‘അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെ അല്ല, അവർ നിരപരാധികളാണ്’; എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾക്ക് വേണ്ടി ബിജെപി

കത്വവയില്‍ കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികൾക്ക് വേണ്ടി ശബ്ദമുയർത്തി ബിജെപി. മുൻ മന്ത്രി ചൗധരി ലാൽ സിങ് ആണ് ഇപ്പോള്‍ പ്രതികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കിൽ കേസിലെ യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി 10നാണു കഠ്‌വയിൽ എട്ടു വയസ്സുകാരിയെ കാണാതായത്. ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം