‘രാജ്യത്തെ ബാങ്കിംഗ് സംവിധാനം മോദി തകര്‍ത്തു’; രൂക്ഷ വിമർശനവുമായി രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ബാങ്കിംഗ് സംവിധാനം മോഡി തകര്‍ത്തുവെന്ന് രാഹുല്‍ ആരോപിച്ചു.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച മോഡി അതെല്ലാം നീരവ് മോദിയെ ഏല്പിച്ചുവെന്നും പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നും രാഹുൽ പറഞ്ഞു.

റഫേല ഇടപാടിലായാലും നീരവ് വിഷയത്തിലായാലും പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ മോദി എഴുന്നേല്‍ക്കില്ല. പതിനഞ്ച് മിനിറ്റെങ്കിലും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാലും അദ്ദേഹം എഴുന്നേല്‍ക്കില്ലെന്നും രാഹുല്‍ വിമർശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം