മേക്ക് ഇൻ ഇന്ത്യ : മോഹന്‍ലാലിന്റെ മഹാഭാരതത്തിന് നരേന്ദ്രമോദിയുടെ പിന്തുണ

അബുദാബി: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സിനിമ  മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴം എ​ന്ന പേ​രി​ൽ റി​ലീ​സ് ചെ​യ്യും. മ​റ്റു ഭാ​ഷ​ക​ളി​ൽ മ​ഹാ​ഭാ​ര​തം എ​ന്ന പേ​രിലാണ്  ചി​ത്രം റി​ലീ​സ് ചെ​യ്യുക. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ബി.​ആ​ർ. ഷെ​ട്ടിയാണ് ഈ കാര്യം അറിയിച്ചത്.

എം​ടി​യു​ടെ ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​ത്തി​ന് മ​ഹാ​ഭാ​ര​തം എ​ന്നു പേ​രി​ട​രു​തെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ൽ സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഹി​ന്ദു ഐ​ക്യ​വേ​ദി അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാമൂഴം സിനിമയ്ക്കു എല്ലാ പിന്തുണയും  പ്രധാനമന്ത്രി നരേന്ദ്ര മോദി  അറിയിച്ചു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ചിത്രത്തിനു പ്രധാനമന്ത്രിയുടെ പിന്തുണ. ജൂൺ ഏഴിനു സിനിമയുടെ അണിയറ പ്രവർത്തകർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അ​ബു​ദാ​ബി​യി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യി നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മൂ​ഴ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തും.  2020-ല്‍ ആണ് റിലീസ്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം