യോഗി’ഹനുമാന്‍’മോഡിയും അമിത്ഷായും’രാമനും”ലക്ഷ്മണനും’;ഇന്ത്യ രാമരാജ്യമായി പ്രഖ്യാപിക്കണം;വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്

മണ്ടന്‍ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ചെവിക്കൊള്ളാതെ ബിജെപി എംഎല്‍എമാര്‍. ഇത്തവണ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗാണ് പുതിയ പരാമര്‍ശവുമായി രംഗത്തു വന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ലക്ഷമ്ണനും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനുമാണെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്ത് രാമരാജ്യം വന്നതായി സ്ഥാപിക്കാനാണ് സുരേന്ദ്ര സിംഗ് രാമലക്ഷ്മണന്മാരെയും ഹനുമാനെയും കൂട്ടുപിടിച്ചത്.

അമിത് ഷാ ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണനെ പോലെയാണ്. മോദി രാമനും. നിങ്ങള്‍ മനസിലാക്കണം ബ്രഹ്മചാരിയായ ഹനുമാന് തുല്യനായ യോഗി ആദിത്യനാഥ് യുപിയില്‍ അവതരിച്ചത് രാമരാജ്യത്തിന്റെ വരവാണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷട്രീയത്തില്‍ രാമരാജ്യം കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരെത്തയും വിവാദ പരമാര്‍ശങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേന്ദ്ര സിംഗ്. നേരെത്ത പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പെണ്‍കുട്ടികളുടെ മാതാപിതാക്കളാണെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഇതു തടയുന്നതിനായി അവരെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ വിടുന്നത് അവസാനിപ്പിക്കാന്‍ മാതാപിതാക്കള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം