മാധ്യമസ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ: മാധ്യമസ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ് മോദിയുടെ ഓർമിപ്പെടുത്തല്‍. പ്രമുഖ തമിഴ് ദിനപത്രമായ ദിനതന്തിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്കായി ചെന്നൈയിലെത്തിയതായിരുന്നു മോദി.

മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാർത്തകളെഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും വാർത്തകളറിയാൻ പുതിയ വഴികളുള്ള കാലത്ത് മാധ്യമങ്ങൾ വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കാൻ ശ്രദ്ധിയ്ക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഓൺലൈൻ മാധ്യമമായ ദ് വയറിൽ അമിത് ഷായുടെയും അജിത് ദോവലിന്‍റെയും മക്കൾക്ക് സർക്കാർ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന. വിമർശനങ്ങൾക്കപ്പുറം 125 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങൾ സംസാരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഓൺലൈൻ മാധ്യമമായ ദ് വയറിൽ അമിത് ഷായുടെയും അജിത് ദോവലിന്‍റെയും മക്കൾക്ക് സർക്കാർ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതിനു പിന്നാലെ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഇതേക്കുറിച്ച് സർക്കാർ വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടുമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം