“ചില മോഹമെന്നില്‍” ബാക്കിയുണ്ട് …കീമോ വാർഡിൽ നിന്ന് നേരേ പോയി പാടിയ പാടിയ നന്ദൂസിനു പറയാനുള്ളത്

തിരുവനന്തപുരം : “ചില മോഹമെന്നില്‍” ബാക്കിയുണ്ട് …കീമോ വാർഡിൽ നിന്ന് നേരേ പോയി  പാടിയ നന്ദൂസിനു പറയാനുള്ളത്. തിരുവനന്തപുരം സ്വദേശി യും  കേരളാ യൂനിവേഴ്സിറ്റി  വിദ്യാര്‍ഥിയുമായിരുന്ന നന്ദു മഹാദേവയുടെ ലളിത ഗാനമാണ് ആസ്വാദക  ഹൃദയം കവരുന്നത് .

അര്‍ബുദ രോഗത്തെ മനശക്തി കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും  നേരിട്ട് ഉയിർത്തെഴുന്നേറ്റ നന്ദൂസ് കീമോ വാർഡിൽ നിന്ന് നേരേ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ വിലേക്ക് പോയി പാടിയ ഗാന മാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറയാലിട്ടുള്ളത്.

തന്‍റെ അനുഭവം നന്ദു മഹാദേവ ഫേസ് ബുക്കില്‍ കുറിച്ചത്  വായിക്കാം ………..

കീമോ വാർഡിൽ നിന്ന് നേരേ പോയി പാടിയ പാട്ടാണ്…
ഒത്തിരി വേദനയും ശ്വാസം മുട്ടും സഹിച്ചു പാടിയ പാട്ടാണ്..
ഒരിക്കലെങ്കിലും കീമോയുടെ രുചി അറിഞ്ഞവർക്ക് ഞാൻ പറഞ്ഞത് പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റും..
എങ്കിലും ഞാൻ നന്നായി ശ്രമിച്ചിട്ടുണ്ട്..


പോരായ്മകൾ ഉണ്ടെങ്കിൽ നിങ്ങൾ ക്ഷമിക്കണം..
ഒരു കട്ടിലിൽ 4 ചുമരുകൾക്കുള്ളിൽ എന്നന്നേക്കും കിടപ്പിലായി എന്ന അവസ്ഥയിൽ നിന്നും മനശക്തി കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും ഉയിർത്തെഴുന്നേറ്റവനാണ് ഞാൻ…
എന്നെപ്പോലെ പാറി പറന്നു നടന്നിട്ട് പെട്ടെന്നൊരു ദിവസം വിധിയുടെ പടുകുഴിയിലേക്ക് വീഴുന്നവർക്ക് ഞാനൊരു പ്രചോദനം ആകട്ടെ !!
നിങ്ങളുടെയൊക്കെ പ്രാർത്ഥനയുടെ ഫലമായി കിട്ടിയ ഭിക്ഷയാണ് എന്റെ ജീവൻ..

Posted by Nandu Mahadeva on Sunday, 15 July 2018


ഇനിയുള്ള എന്റെ ജീവിതവും ഈ സമൂഹത്തിന് ഞാൻ സമർപ്പിക്കുന്നു…
എനിക്ക് വേണ്ടി മുടി മുറിച്ച് നേർച്ചകൾ നേർന്നവർ , ഇന്നും മുടങ്ങാതെ നാരങ്ങാ വിളക്ക് കത്തിക്കുന്നവർ , അമ്പലങ്ങളിൽ മുടങ്ങാതെ അർച്ചനകൾ നടത്തുന്നവർ , സ്ഥിര നാമജപത്തിൽ എന്നെയും ഉൾപ്പെടുത്തിയവർ.. ആരെയും മറന്നിട്ടില്ല ഞാൻ…
ഗുരുവായൂരപ്പനും ഒപ്പം നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ ഗാനം സമർപ്പിക്കുന്നു..


പ്രിയപ്പെട്ട സംഗീത സംവിധായകൻ Murali Appadath മാഷിനെ പാവങ്ങളുടെ ധനികനായ സംഗീതജ്ഞൻ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..

 


അതോടൊപ്പം എന്റെ ആഗ്രഹം സാധിപ്പിച്ച പ്രിയ ജ്യേഷ്ഠ സഹോദരൻ പ്രജോഷേട്ടനും Prajosh Radhakrishnan മനോഹരമായ വരികൾ രചിച്ച വിജി Kathreenavijimol Kathreena ചേച്ചിക്കും എന്റെ ഉള്ളം നിറഞ്ഞ നന്ദി അറിയിക്കുന്നു…
ഇഷ്ടമായെങ്കിൽ share ചെയ്യാൻ മറക്കല്ലേ…
എന്ന്
നിങ്ങളുടെ സ്വന്തം നന്ദൂസ്…

 

Posted by Nandu Mahadeva on Sunday, 15 July 2018

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം