യു എസ് ഷോയ്ക്കിടെ താരങ്ങളുമായി കാവ്യ വഴക്കിട്ടെന്ന വാര്‍ത്ത; യഥാര്‍ത്ഥ കാരണം ദിലീപല്ല; നമിത പ്രമോദ് വെളിപ്പെടുത്തുന്നു

യുഎസിലെദിലീപ് ഷോയ്ക്കിടെ താരങ്ങളുമായി കാവ്യമാധവന്‍ വഴക്കിട്ടെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം  നമിത പ്രമോദ് വെളിപ്പെടുത്തുന്നു. നമിത ഷോ മുഴുവനാക്കാതെ തിരിച്ചുവരാന്‍ ഒരുങ്ങിയെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി പുറത്ത് വരുന്നുണ്ടായിരുന്നു. ദിലീപ് കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് നമിത ഷോയില്‍ തുടര്‍ന്നുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന്‍ എന്ന പരിപാടിയില്‍  പലരുടെയും സ്വഭാവം യുഎസ് ട്രിപ്പിനിടെ മനസിലായെന്ന്നമിത പറഞ്ഞിരുന്നു. എന്നാല്‍ ഇത്  റിമി ടോമിയെ ഉദ്ദേശിച്ച് താരം തമാശയായി പറഞ്ഞതായിരുന്നു. ഈ പരിപാടിയുടെ പ്രൊമോ വീഡിയോയിലെ ചെറിയൊരു ഭാഗം കണ്ടിട്ടാണ് തെറ്റായ രീതിയില്‍ വാര്‍ത്തയെ വളച്ചൊടിച്ചതെന്നാണ് നമിത ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്.നമിതയും റിമിടോമിയും കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും നില്‍ക്കുന്ന ഫോട്ടോ യും നമിത പോസ്റ്റ്‌ ചെയ്തിരുന്നു.

നമിതയുടെ പോസ്റ്റിനു  ദിലീപ് അമേരിക്കയില്‍ റിമി ടോമിക്കും നമിതയ്ക്കും ഒപ്പം കറങ്ങാന്‍ ശ്രമിക്കുകയായിരുന്നുവെന്ന രീതില്‍ വന്ന  വാര്‍ത്ത ഒരാള്‍ കമ്മന്റ് ചെയ്തു.ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമാണ് തോന്നുന്നതെന്നും ഇത്ര മനോഹരമായി എങ്ങനെയാണ് ചിലര്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നുവെന്നും നമിത ആ കമെന്റിനു മറുപടി നല്‍കി.  കുടുംബം എന്ന വലിയൊരു വികാരമുണ്ട്. ഇവരെല്ലാം എന്നോട് വളരെ അടുത്ത് നില്‍ക്കുന്നവരാണ്. അതുകണ്ട് ദയവ് ചെയ്ത് കുറച്ച് വിശാലമായി ചിന്തിക്കൂ’ എന്നും നമിത മറുപടിയായി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം