നൈനാൻ കോശി “വിശ്വാസിയായ” ഇടതുപക്ഷ സഹയാത്രികൻ എം എ ബേബി

nainankoshi“വിശ്വാസിയായ” ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു പ്രൊഫ .നൈനാൻ കോശി എന്ന്  സിപിഎം പോളിറ്റ്  ബ്യുറോ അംഗം എം എ ബേബി അനുസ്മരിച്ചു.
തികച്ചും ആകസ്മികമാണ് അദേഹത്തിന്റെ നിര്യാണം .കേരളത്തിലെ വിവിധ സഭകളുടെ പരസ്പര ബന്ധവും വ്യത്യാസവും സംബന്ധിച്ച് ആധികാരികമായ ഒരു ചരിത്ര ഗ്രന്ഥം എഴുതാൻ സർവഥാ യോഗ്യൻ പ്രൊഫ .നൈനാൻ കോശിയാണ് എന്ന് ഇന്നലെയാണ് ഒരു സുഹൃത്തുമായുള്ള ചർച്ചയ്ക്കിടയിൽ അഭിപ്രായപ്പെട്ടത് .തൊട്ടടുത്ത ദിവസം ആ വ്യക്തിയുടെ മരണ വാർത്ത കേൾക്കേണ്ടി വരുന്നത് ഞെട്ടലോടെ മാത്രമാണ് .
ഒരു പതിറ്റാണ്ട് മുൻപാണ് പ്രസിദ്ധ ചിന്തകനായ പ്രൊഫ . നോം ചോംസ്കി പ്രൊഫ.നൈനാൻ കോശിയെ സംബന്ധിച്ച് അന്വേഷിക്കുകയും അദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നത് കേൾക്കാൻ ഇടയായത് .സന്ദർഭം ഇങ്ങനെയായിരുന്നു EMS അക്കാദമിയിൽ “പൊതു പ്രഭാഷണ പരിപാടികളുടെ “ഉത്ഘാടനം നിർവഹിക്കുന്നതിനെത്തിയ പ്രൊഫ .നോം ചോംസ്കി ഭാര്യയോടൊത്ത് ഒരാഴ്ചക്കാലം കേരളത്തിൽ വിശ്രമിച്ചിട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നതിനു തൊട്ടു മുൻപ് യാത്ര അയപ്പ് അത്താഴത്തിനു ഒത്തു കൂടിയതായിരുന്നു ഞങ്ങൾ . അന്നത്തെ ” ഹിന്ദു” പത്രത്തിൽ പ്രൊഫ.നൈനാൻ കോശിയുടെ ഒരു പ്രഭാഷണത്തിന്റെ അത്ര ചെറുതല്ലാത്ത ഒരു റിപ്പോർട്ട്‌ ഉണ്ടായിരുന്നു .അമേരിക്കയുടെ ലോകാധിപത്യ നീക്കങ്ങളുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണം ആയിരുന്നു അതെന്നാണ്‌ ഓർമ്മ. ചോംസ്കി യ്ക്ക് ആ നിരീക്ഷണങ്ങൾ വളരെ സവിശേഷമായി തോന്നി .തന്റേത് പോലെ സൂക്ഷ്മമായ അപഗ്രഥന പാടവമുള്ളവർ ഇന്ത്യയിലുമുണ്ടോ എന്ന് ചോംസ്കി BABYവിസ്മയിചിട്ടുണ്ടാകുമോ എന്ന് തോന്നുന്നു . പ്രൊഫ. നൈനാൻ കോശിയെ കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം ചോംസ്കി യ്ക്ക് പറഞ്ഞു കൊടുത്തു .ഇടതുപക്ഷ സ്ഥാനാർഥിയായി ഇന്ത്യൻ പാർലമെന്റിലേക്ക്മത്സരിച്ചു കുറച്ചു വോട്ടുകൾക് പരാജയപ്പെട്ട കാര്യവും കൂട്ടത്തിൽ പറഞ്ഞു .മികച്ച സാക്ഷരത ഉള്ള കേരളത്തിൽ ഇങ്ങിനെ ഒരാൾ എന്ത് കൊണ്ട് വിജയിച്ചില്ല എന്നായിരുന്നു ചോംസ്കി യ്ക്ക് സംശയം ,അതിനു രാഷ്ട്രീയമായ ഒരുപാട് സങ്കീർണ കാരണങ്ങളുണ്ട് എന്നല്ലേ പറയാനാകൂ .
“വിമോചന ദൈവ ശാസ്ത്രം” എന്ന പ്രസ്ഥാനം ലാറ്റിൻ അമേരിക്കയിലാണ് മുഖ്യമായും സ്വാധീനം ഉറപ്പിച്ചിട്ടുള്ളത് .ഇന്ത്യയിലും കേരളത്തിലും ഇതിനു സമാനമായ ഇടപെടലുകൾക്ക് ശ്രമിച്ച പ്രമുഖനാണ് പ്രൊഫ.നൈനാൻ കോശി .പുരോഹിത പ്രമുഖരായ ബിഷപ്പ് . പൌലോസ് മാർ ഗ്രിഗോറിയോസ് ,ബിഷപ്പ് ,പൌലോസ് മാർ പൌലോസ്, ഒസ്താത്തിയോസ് തിരുമേനി ,ശ്രീ .M M തോമസ്‌ തുടങ്ങിയവരാണ് തങ്ങളുടെ നിലകളിൽ സഭയെ പാവങ്ങളുടെ പ്രസ്ഥാനവുമായി സഹകരിപ്പിക്കാൻ ശ്രമിച്ചത്‌ .
പ്രൊഫ .നൈനാൻ കോശി LDF ഭരണ കാലത്ത് വിദ്യാഭാസ മേഖലയിലെ പരിഷ്കാരങ്ങൾക്ക് വലിയ കൈത്താങ്ങാരുന്നു .UDF സർകാരുകളുടെ വിദ്യാഭാസ കച്ചവടത്തിനെതിരായ ചെറുത്തു നില്പ്പിന്റെ നേതൃ സ്ഥാനത്തും അദേഹം ഉണ്ടായിരുന്നു .AKG പഠന ഗവേഷണ കേന്ദ്രത്തിനും EMS അക്കാദമിക്കും അദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്
സംഘ പരിവാറിന്റെ അർദ്ധ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെയും ,പാലസ്തീനിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെയും വിപുലമായ കൂട്ടായ്മ വളർത്തിയെടുക്കുന്നതിൽ അദേഹം നേതൃ നിരയിൽ തന്നെ ഉണ്ടായിരുന്നു .സദാ ചിന്താ നിർഭരമായിരുന്ന ഒരു സാംസ്കാരിക മസ്തിഷ്ക്കമാണ് ഇപ്പോൾ നിശ്ചലം ആയിരിക്കുന്നത്. അദേഹത്തിന്റെ ആകസ്മിക വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു ….

""വിശ്വാസിയായ" ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു പ്രൊഫ .നൈനാൻ കോശി 
തികച്ചും ആകസ്മികമാണ് അദേഹത്തിന്റെ നിര്യാണം .കേരളത്തിലെ വിവിധ സഭകളുടെ പരസ്പര ബന്ധവും വ്യത്യാസവും സംബന്ധിച്ച് ആധികാരികമായ ഒരു ചരിത്ര ഗ്രന്ഥം എഴുതാൻ സർവഥാ യോഗ്യൻ പ്രൊഫ .നൈനാൻ കോശിയാണ് എന്ന് ഇന്നലെയാണ് ഒരു സുഹൃത്തുമായുള്ള ചർച്ചയ്ക്കിടയിൽ അഭിപ്രായപ്പെട്ടത് .തൊട്ടടുത്ത ദിവസം ആ വ്യക്തിയുടെ മരണ വാർത്ത കേൾക്കേണ്ടി വരുന്നത് ഞെട്ടലോടെ മാത്രമാണ് .
                    ഒരു പതിറ്റാണ്ട് മുൻപാണ് പ്രസിദ്ധ ചിന്തകനായ പ്രൊഫ . നോം ചോംസ്കി പ്രൊഫ.നൈനാൻ കോശിയെ സംബന്ധിച്ച് അന്വേഷിക്കുകയും അദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നത് കേൾക്കാൻ ഇടയായത് .സന്ദർഭം ഇങ്ങനെയായിരുന്നു EMS അക്കാദമിയിൽ "പൊതു പ്രഭാഷണ പരിപാടികളുടെ "ഉത്ഘാടനം നിർവഹിക്കുന്നതിനെത്തിയ പ്രൊഫ .നോം ചോംസ്കി ഭാര്യയോടൊത്ത് ഒരാഴ്ചക്കാലം കേരളത്തിൽ വിശ്രമിച്ചിട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നതിനു തൊട്ടു മുൻപ് യാത്ര അയപ്പ് അത്താഴത്തിനു ഒത്തു കൂടിയതായിരുന്നു ഞങ്ങൾ . അന്നത്തെ " ഹിന്ദു" പത്രത്തിൽ പ്രൊഫ.നൈനാൻ കോശിയുടെ ഒരു പ്രഭാഷണത്തിന്റെ അത്ര ചെറുതല്ലാത്ത ഒരു റിപ്പോർട്ട്‌ ഉണ്ടായിരുന്നു .അമേരിക്കയുടെ ലോകാധിപത്യ നീക്കങ്ങളുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണം ആയിരുന്നു അതെന്നാണ്‌ ഓർമ്മ. ചോംസ്കി യ്ക്ക് ആ നിരീക്ഷണങ്ങൾ വളരെ സവിശേഷമായി തോന്നി .തന്റേത് പോലെ സൂക്ഷ്മമായ അപഗ്രഥന പാടവമുള്ളവർ ഇന്ത്യയിലുമുണ്ടോ എന്ന് ചോംസ്കി വിസ്മയിചിട്ടുണ്ടാകുമോ എന്ന് തോന്നുന്നു . പ്രൊഫ. നൈനാൻ കോശിയെ കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം ചോംസ്കി യ്ക്ക് പറഞ്ഞു കൊടുത്തു .ഇടതുപക്ഷ സ്ഥാനാർഥിയായി ഇന്ത്യൻ  പാർലമെന്റിലേക്ക്മത്സരിച്ചു കുറച്ചു വോട്ടുകൾക് പരാജയപ്പെട്ട കാര്യവും കൂട്ടത്തിൽ പറഞ്ഞു .മികച്ച സാക്ഷരത ഉള്ള  കേരളത്തിൽ ഇങ്ങിനെ ഒരാൾ എന്ത് കൊണ്ട് വിജയിച്ചില്ല എന്നായിരുന്നു  ചോംസ്കി യ്ക്ക്  സംശയം ,അതിനു രാഷ്ട്രീയമായ ഒരുപാട് സങ്കീർണ കാരണങ്ങളുണ്ട് എന്നല്ലേ പറയാനാകൂ .
       "വിമോചന ദൈവ ശാസ്ത്രം" എന്ന പ്രസ്ഥാനം ലാറ്റിൻ അമേരിക്കയിലാണ് മുഖ്യമായും സ്വാധീനം ഉറപ്പിച്ചിട്ടുള്ളത് .ഇന്ത്യയിലും കേരളത്തിലും ഇതിനു സമാനമായ ഇടപെടലുകൾക്ക് ശ്രമിച്ച പ്രമുഖനാണ് പ്രൊഫ.നൈനാൻ കോശി .പുരോഹിത പ്രമുഖരായ ബിഷപ്പ് . പൌലോസ് മാർ ഗ്രിഗോറിയോസ് ,ബിഷപ്പ് ,പൌലോസ് മാർ പൌലോസ്,  ഒസ്താത്തിയോസ് തിരുമേനി ,ശ്രീ .M M തോമസ്‌ തുടങ്ങിയവരാണ് തങ്ങളുടെ നിലകളിൽ സഭയെ പാവങ്ങളുടെ പ്രസ്ഥാനവുമായി സഹകരിപ്പിക്കാൻ ശ്രമിച്ചത്‌ .     
         പ്രൊഫ .നൈനാൻ കോശി LDF ഭരണ കാലത്ത് വിദ്യാഭാസ മേഖലയിലെ പരിഷ്കാരങ്ങൾക്ക് വലിയ കൈത്താങ്ങാരുന്നു .UDF സർകാരുകളുടെ വിദ്യാഭാസ കച്ചവടത്തിനെതിരായ ചെറുത്തു നില്പ്പിന്റെ നേതൃ സ്ഥാനത്തും അദേഹം ഉണ്ടായിരുന്നു .AKG പഠന ഗവേഷണ കേന്ദ്രത്തിനും EMS അക്കാദമിക്കും അദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ് 
          സംഘ പരിവാറിന്റെ അർദ്ധ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെയും ,പാലസ്തീനിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെയും വിപുലമായ കൂട്ടായ്മ വളർത്തിയെടുക്കുന്നതിൽ അദേഹം  നേതൃ നിരയിൽ  തന്നെ ഉണ്ടായിരുന്നു .സദാ ചിന്താ നിർഭരമായിരുന്ന ഒരു സാംസ്കാരിക മസ്തിഷ്ക്കമാണ് ഇപ്പോൾ നിശ്ചലം ആയിരിക്കുന്നത്. അദേഹത്തിന്റെ ആകസ്മിക വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു ...."

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം