കോടതി കനിഞ്ഞില്ല ; നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഈ മാസം 13 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച വിശദമായ വാദം ഈ മാസം 13ന് മാത്രമേ നടക്കൂവെന്നും കോടതി വ്യക്തമാക്കി.  വാദം പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നാവിശ്യപെട്ടാണ്
നാദിര്‍ഷ കോടതിയെ സമീപിച്ചത് .എന്നാല്‍ യാതൊരു വിധത്തിലും അറസ്റ്റ് തടയാനാവില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായ് പോലീസിനു നാദിര്‍ഷയെ അറസ്റ്റ് ചെയുന്നതില്‍ തടസമില്ലെന്നും കോടതി വ്യയെക്തമാക്കി .
പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണന്നും അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടെന്നും  ചൂണ്ടിക്കാട്ടി ഇന്നലെയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രതികളെ സഹായിക്കുന്ന രീതിയില്‍ നാദിര്‍ഷ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പൊലീസിന്‍റെ നിഗമനം .
ഇത് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഇന്നലെ നാദിര്‍ഷയെ പോലിസ് വിളിപ്പിച്ചത് എന്നാല്‍ നെഞ്ച് വേദന എന്ന കാരണം പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയതും   നാദിര്‍ഷയില്‍ കൂടുതല്‍ സംശയമുണ്ടാക്കുന്നു എന്ന് പോലീസ് പറഞ്ഞു .
 അന്വേഷണത്തിന്‍റെ ഭാഗമായ് ഒരുതരത്തിലും പോലീസുകാരെ തടയാനാവില്ലെന്ന് കോടതി അറിയിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം