നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായി സൂചന? കാർ ആശുപത്രിവളപ്പിൽത്തന്നെ

കൊച്ചി∙: നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായി സൂചന? കാർ ആശുപത്രിവളപ്പിൽത്തന്നെ.  നടി ആക്രമിക്കപ്പെട്ട കേസിൽ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനുമായ നാദിർഷായെ സ്വകാര്യആശുപത്രിയിൽനിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചെന്നു സൂചന. എന്നാൽ നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിക്കാൻ പ്രത്യേക അന്വേഷണസംഘം തയാറായില്ല.

കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ നാദിർഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടർന്ന് നാദിർഷാ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

നാദിർഷായെ കസ്റ്റഡിയിൽ എടുത്താൽത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂ. നാദിർഷാ ഒരു വാഹനത്തിൽ പുറത്തേക്കുപോയതായാണു ദൃക്സാക്ഷികൾ നൽകുന്ന സൂചന. നാദിർഷായുടെ കാർ ആശുപത്രിവളപ്പിൽത്തന്നെയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം