നാദിര്‍ഷയുടെ ഹര്‍ജി പരിഗണിച്ചു; പോലീസിനും സര്‍ക്കാറിനും നേരെ രൂക്ഷ വിമര്‍ശനം

കൊച്ചി:നടിയെ അക്രമിച്ച കേസില്‍ സംവിധായകനും ദിലീപിന്‍റെ  സുഹൃത്തുമായ നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജ്യാമ്യാപേക്ഷ കോടതി പരിഗണിച്ചു .ഈ മാസം 15 നു അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍  ഹാജരാവാന്‍ കോടതി ഉത്തരവിട്ടു .കേസ് പരിഗണിക്കുന്ന ഈ മാസം 18 വരെ നാദിര്‍ഷയെ അറസ്റ്റ്‌ ചെയരുതെന്നും കോടതി പറഞ്ഞു .

“തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ പോലീസ്  അറസ്റ്റ് ചെയ്ത് ജയിലിലടച്ച്‌ തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുന്നു” എന്നാരോപിച്ചാണ് നാദിര്‍ഷയ മുന്‍‌കൂര്‍ ജ്യാമ്യത്തിനായി  അപേക്ഷിച്ചത് .

ഹര്‍ജി പരിഗണിച്ച കോടതി പോലീസിനെയും സര്‍ക്കാറിനെയും രൂക്ഷമായ് വിമര്‍ശിച്ചു .ഓരോ മാസവും ഓരോ പ്രതിയെ ചോദ്യം ചെയ്യലാണോ കേസന്വേഷണം മെന്ന് കോടതി ചോദിച്ചു . “അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്നും” കോടതി ചോദിച്ചു .

ആരെ തൃപ്തി പെടുത്താനാണ് ഈ അന്വേഷണമെന്നും റോഡിലിറങ്ങി ഹെല്‍മറ്റ് വേട്ടയും സീറ്റ്‌ ബെല്‍റ്റ്  പരിശോധനയുമാണ് പോലീസിന്‍റെ പ്രധാന ജോലിയെന്നും കോടതി കുറ്റപെടുത്തി .

കേസിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്നും രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡി .ജി .പി  മറുപടി നല്‍കി .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം