നാദാപുരം ചെക്യാട് വീട്ടില്‍ കയറി മിന്നലാക്രമം;സി പി ഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

നാദാപുരം : ചെക്യാട് വീട്ടില്‍ കയറി മിന്നലാക്രമം .യുവാവിനു വെട്ടേറ്റു .ചെക്യാട് വേവത്തിനടുത്തെ ചീരാംവീട്ടിലാണ് ബൈക്കുകളിലെത്തിയ യുവാക്കളുടെ സംഘം അക്രമം നടത്തിയത്.

കുനിയില്‍ പുരുഷു 43 നാണ് വെട്ടേറ്റത് . പുരുഷു സി പി ഐ എം പ്രവര്‍ത്തകനാണ് . കൈക്ക് സാരമായി പരിക്കേറ്റ പുരുഷുവിനെ തലശ്ശേരി സഹകരണ ആശു പത്രി യില്‍ പ്രവേശിപ്പിച്ചു.

ചെക്യാട്  കൊയംബ്രം  പാലത്തിനടുത്തുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു . സംഭവത്തിന് രാഷ്ട്രീയമില്ലെന്ന് പറയുന്നു .സ്ഥലത്ത് വളയം പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം