ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകത്തെ നാസ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകം ഇപ്പോഴും ചന്ദ്രനെ വലം വയ്ക്കുന്നുണ്ടെന്നു അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചാന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്.

പേടകം കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനമായ ഇന്റര്‍പ്ലാനറ്ററി റഡാറാണ്ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു. ചാന്ദ്രയാൻ-1നെ കൂടാതെ നാസയുടെ ലൂണാർ റിക്കനൈസണ്‍സ് ഓർബിറ്ററും നാസ കണ്ടെത്തി. ചന്ദ്രയാന്‍ ഒന്ന് പേടകം ഇപ്പോഴും ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചന്ദ്രനെ ചുറ്റുകയാണെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്.

2008 ഒക്ടോബര്‍ 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാൻ-1 ന്‍റെ പ്രഥമലക്ഷ്യം ചന്ദ്രന്‍റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം