ഇനി സ്വന്തം ഫോട്ടോ ഉള്ള സ്റ്റാമ്പ് നിര്‍മ്മിക്കാം; മൈസ്റ്റാമ്പ് പദ്ധതി വരുന്നു

my stamp

മല്ലപ്പള്ളി: മുന്നൂറ് രൂപയും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെങ്കില്‍ സ്വന്തം ഫോട്ടോയില്‍ സ്റ്റാമ്പ് നിര്‍മ്മിക്കാവുന്ന  മൈസ്റ്റാമ്പ് പദ്ധതി വരുന്നു.  മുന്നൂറ് രൂപയും തിരിച്ചറിയല്‍ കാര്‍ഡുമായി തപാേലാഫീസില്‍ പോയാല്‍ മതി സ്വന്തം സ്വന്തം ഫോട്ടോയുള്ള സ്റ്റാമ്പ് ലഭിക്കാന്‍.

കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മൈസ്റ്റാമ്പ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രത്യേക സ്റ്റാമ്പിന് അവസരമൊരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജനറല്‍ പോസ്റ്റോഫീസ്, കൊല്ലം, എറണാകുളം, കോഴിക്കോട് ഹെഡ്‌പോേസ്റ്റാഫീസുകള്‍ എന്നിവിടങ്ങളിലാണ് സ്റ്റാമ്പ് നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്.

പണമടയ്ക്കുന്നവര്‍ക്ക് 12 സ്റ്റാമ്പുകളാണ് ലഭിക്കുക. അഞ്ചുരൂപ മുദ്രണംചെയ്ത് ഈ സ്റ്റാമ്പുകള്‍ ഉടന്‍ ലഭിക്കുകയും ചെയ്യും. ഇത് സൂക്ഷിച്ചുവയ്ക്കുകയോ സാധാരണ സ്റ്റാമ്പായി കത്തുകളില്‍ ഉപയോഗിക്കുകയോ ചെയ്യാം. വിനോദസഞ്ചാരികള്‍, വിവാഹം നടത്താന്‍ ഒരുങ്ങുന്നവര്‍, വാര്‍ഷികം ആഘോഷിക്കുന്നവര്‍ തുടങ്ങിയവര്‍ ആവശ്യക്കാരായി എത്തുന്നുണ്ടെന്ന് തപാല്‍വകുപ്പിലെ സ്‌പെഷല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് രശ്മി പറഞ്ഞു.

ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, കോവളം എന്നിവിടങ്ങളിലും മൈസ്റ്റാമ്പ് പദ്ധതിയുടെ കൗണ്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ലോക ഫിലാറ്റലിക് എക്‌സിബിഷനായ ‘ഇന്‍ഡിപെക്‌സ്-2011’ലാണ് ഇന്ത്യയില്‍ ആദ്യമായി സ്വന്തം സ്റ്റാമ്പ് പദ്ധതി ആരംഭിച്ചത്. 2014 ഡിസംബറിനകം സംസ്ഥാനത്തെ എല്ലാ ഹെഡ്‌പോേസ്റ്റാഫീസുകളിലും പദ്ധതി തുടങ്ങും. പ്രത്യേക മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകളെ ഇതിനായി ഓരോ കേന്ദ്രത്തിലും നിയോഗിക്കും. എസ്.എം.എസ്. മുതല്‍ വാട്‌സ്ആപ്പും ഫേസ്ബുക്കുമെല്ലാം ഉള്‍പ്പെടുന്ന കൂട്ടായ്മകള്‍ക്കിടയില്‍ എഴുത്തും വായനയും ഓര്‍മ്മിപ്പിക്കാന്‍ മൈസ്റ്റാമ്പിന് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം