രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് നികേഷ്

mv nikesh kumarകണ്ണൂര്‍: രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നും ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സിഎംപിയില്‍ ഇടതുപക്ഷ വിഭാഗത്തിന്റെ നേതൃനിരയിലേക്ക് നികേഷ്കുമാര്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇന്നലെ സിഎംപി (അരവിന്ദാക്ഷന്‍ വിഭാഗം) ഓഫീസില്‍ നികേഷ് നേരിട്ടെത്തിയതോടെ ഊഹാപോഹങ്ങള്‍ക്ക് ശക്തിയേറി. സിഎംപി സംസ്ഥാന സെക്രട്ടറി പാട്യം രാജന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം നടക്കുന്നതിനിടയിലാണ് നികേഷ് ഓഫീസിലെത്തിയത്. നികേഷ് എം.വി.ആറിന്റെ പിന്‍ഗാമി ആകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അനുകൂലമായിട്ടായിരുന്നു പാട്യം രാജന്റെ പ്രതികരണം. എംവിആറിന്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പമുള്ള സിഎംപിയോടൊപ്പമാണെന്നും പാട്യം രാജന്‍ ഇന്നലെ പറഞ്ഞിരുന്നു. വിശദമായ വാര്‍ത്ത രാഷ്ട്രദീപികയില്‍. വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

Loading...