മുസ്ലിം ലീഗുകാര്‍ വകവരുത്തിയത് 44 പേരെ;നിയമ സഭയില്‍ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് കെ ടി ജലീല്‍

തിരുവനന്തപുരം: സി പി എം ഉള്ളിടത്തെല്ലാം മുസ്ലിം അരക്ഷിതരാണെന്ന എം എല്‍എ ഷാജിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ ടി ജലീല്‍.

മുസ്ലിം ലീഗുകാര്‍ കേരളത്തില്‍  44  പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ജലീല്‍ നിയമസഭയില്‍ ആരോപിച്ചു .കൊല്ലപ്പെട്ടവരുടെ പട്ടിക വേണമെങ്കില്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലുണ്ടായ ആരോപണം രേഖയില്‍ നിന്ന് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു .

എപി സുന്നി,ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ  സാമുദായിക സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരുകളാണ് ജലീല്‍ പറയുന്നതെന്നും അവയ്ക്ക് ലീഗുമായി ബന്ധമില്ലെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

എന്നാല്‍,ഒരു പതിറ്റാണ്ടില്‍ ഏറെയായി മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന കെ ടി ജലീല്‍ എത്ര കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുമെന്ന്‍ വി കെ ഇബ്രാഹിം കുഞ്ഞ് ചോദിച്ചു.

എം ഉമ്മര്‍,പി ഉബൈദുള്ള എന്നിവര്‍ ജലീലില്റെ ആരോപണം നീക്കണമെന്ന് ക്രമപ്രശ്നം ഉന്നയിച്ചു.ഇത്തരം ആരോപണങ്ങള്‍ ക്രമസമാധാനത്തിന് ഭീഷണി ആകുമെന്നും അഭിപ്രായപ്പെട്ടു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം