മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നിഷേധിക്കുന്നത് പുരുഷാധിപത്യ മനോഭാവം; ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍

muslimമുംബൈ: രാജ്യത്തെ പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതി ഉണ്ടെങ്കിലും പ്രാദേശിക കമ്മിറ്റികള്‍ സ്ത്രീകള്‍ അകത്ത് പ്രവേശിക്കുന്നത് നിഷേധിച്ച സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം മുസ്‌ലിം സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചു.  ‘പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും പങ്കെടുക്കാന്‍ പ്രവാചകന്‍ മുഹമ്മദ് സ്ത്രീകളെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നതായി’ സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. ‘സ്ത്രീകളെ പള്ളികളില്‍ നിന്നും തടയരുതെന്ന് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘മക്കയിലെ ഹറം പള്ളിയില്‍ ലോകത്തിലെ എല്ലാ ഭാഗത്തുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാനും പ്രാര്‍ഥിക്കാനും സാധിക്കും. അവിടെ സ്ത്രീയ്ക്കും പുരുഷനും യാതൊരു വിവേചനമില്ല. ഇത്തരം വിവേചനങ്ങള്‍ ഖുര്‍ആന്‍ നിര്‍ദേശങ്ങളുടെ ലംഘനമാകുമെന്നതിനാലാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ലിംഗവിവേചനം തടയുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നത് പുരോഹിതന്‍മാരുടെയും പ്രാദേശിക പള്ളി കമ്മിറ്റി പ്രവര്‍ത്തകരുടെയും പുരുഷാധിപത്യ മനോഭാവം കാരണമാണെന്ന് ഭാരതീയ മുസ്‌ലിം മഹിളാ ആ്‌ന്തോളന്‍ സ്ഥാപകരിലൊരാളായ സാക്കിയ സോമന്‍ പറയുന്നു. ‘സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക കമ്മിറ്റി അഗങ്ങള്‍ സ്ത്രീകളെ നിരുത്സാഹപ്പെടുത്തുകയും അവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.’ അവര്‍ പറഞ്ഞു.

  മുസ് ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് യാതൊരു നിരോധനവുമില്ലെന്ന് ഈ ഹര്‍ജിയോട് പ്രതികരിച്ചുകൊണ്ട് ദല്‍ഹിയിലെ ഇമാമായ മൗലാനാ അഹമ്മദ് ബുഖ്രി പറഞ്ഞു. സ്ത്രീകള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും പ്രാദേശിക കമ്മിറ്റികള്‍ സ്ത്രീകളെ അകത്തേക്ക് പ്രവേശിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം