ബിജെപിയുമായി യുഡിഎഫ് രഹസ്യ ധാരണ; പ്രമുഖ ലീഗ് നേതാവ് പാര്‍ട്ടി വിട്ടേക്കും

Muslim-League-Flagതിരുവനന്തപുരം: കേരള തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ തിരുത്തലുകള്‍ ഉണ്ടാക്കി ബിജെപി അക്കൌണ്ട് തുറക്കാന്‍ ഒരുങ്ങുമ്പോള്‍ ചില മണ്ഡലങ്ങളില്‍ യുഡിഎഫ് നേതൃത്വം ബിജെപി നേതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയതായി ആരോപണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ബിജെപി അനുകൂല നിലപാട് മുസ്ലീം ലീഗില്‍ അമര്‍ഷം പുകയുന്നു. സംസ്ഥാനത്തെ പ്രമുഖ ലീഗ് നേതാവ് നേതൃത്വത്തെ പരസ്യമായി പ്രതിഷേധം അറിയിച്ചു.

ന്യൂനപക്ഷ സംരക്ഷണത്തില്‍ യുഡിഎഫ് പരാജയമാണെന്ന വാദമാണ് ഇദ്ദേഹം ഉന്നയിച്ചത്. മലബാറിലെ ഈ നേതാവ് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് ചേരാനുള്ള ഒരുക്കത്തിലാണ്.  സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന ചടങ്ങില്‍ ഇടതുമുന്നണി പ്രവേശനത്തിനൊരുങ്ങുകയാണ് ഈ നേതാവ്. കെടി ജലീലിന്റെ പാതയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ പാര്‍ട്ടി വിടല്‍ ലീഗ് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ലീഗ് അണികളിലും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം