മുത്തലാഖ് ബില്‍; മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്. കോടതിയുടെ കൃത്യമായ പരിശോധനയില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ലോക്‌സഭാംഗങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിന്റെ വ്യവസ്ഥാപിത നയങ്ങളാണ് ബില്ലിനു പിന്നിലെന്നും അതുകൊണ്ടു തന്നെ ബില്ലിനോടുള്ള എതിര്‍പ്പ് നേരത്തേ തന്നെ പ്രകടമാക്കിയിരുന്നുവെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ സഭയില്‍ പറഞ്ഞു.

മുസ്‌ലിം നിയമത്തിനുമേല്‍ നടത്തുന്ന ഭേദഗതിയായിരുന്നിട്ടുകൂടി തങ്ങളോട് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറായില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതിയാണ് മുത്തലാഖ് സമ്പ്രദായം.

മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ഈ സമ്പ്രദായത്തെ ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള നിയമമാണ് ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയത്. ഇത്തരത്തിലുള്ള വിവാഹമോചനം നടത്തുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് നല്‍കുന്ന നിയമമാണ് ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ഏകവ്യക്തി നിയമം നടപ്പാക്കുന്നതിന് മുന്നോടിയാണിതെന്ന് ആശങ്കയും അംഗങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം