മഴക്കാലത്ത് പ്രോട്ടീന്‍ സമ്പുഷ്ടമായ മുരിങ്ങക്കയിട്ട മുട്ടത്തോരന്‍ കഴിക്കാം

മഴക്കാലത്ത് പ്രോട്ടീന്‍ സമ്പുഷ്ടമായ മുരിങ്ങക്കായിട്ട മുട്ടത്തോരന്‍ കഴിക്കാം. മുട്ടത്തോരന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

മുരിങ്ങാക്കോല്‍- രണ്ടെണ്ണം
മുട്ട- മൂന്നെണ്ണം
ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ്
വെളുത്തുള്ളി- മൂന്നല്ലി
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക്-രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- അരക്കപ്പ് ചിരവിയത്

തയ്യാറാക്കുന്ന വിധം

മുരിങ്ങക്കോല്‍ തോല്‍ കളഞ്ഞ് ഉള്ളിലെ മാംസളമായ ഭാഗം വേവിച്ചെടുക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് വഴറ്റിയെടുക്കാം. അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കാം.

ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന മുരിങ്ങക്കായയും മുട്ട ചേര്‍ത്ത് പൊട്ടിച്ചതും ചേര്‍ത്ത് വഴറ്റിയെടുക്കുക. അല്‍പം കഴിഞ്ഞ് അതിലേക്ക് തേങ്ങയും ചേര്‍ത്ത് ഇളക്കി വേവിച്ചെടുക്കാം. അഞ്ച് മിനിട്ടിനു ശേഷം ഇത് വാങ്ങി വെക്കാം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം