ച​ല​ച്ചി​ത്ര താ​രം മു​ൻ​ഷി വേ​ണു വിടവാങ്ങി

ചാ​ല​ക്കു​ടി: ച​ല​ച്ചി​ത്ര താ​രം മു​ൻ​ഷി വേ​ണു (70) വിടവാങ്ങി. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​ന് ചാ​ല​ക്കു​ടിയിലെ  ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​യ്ക്കാ​ട് സ്വ​ദേ​ശി​യായ വേ​ണു ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ച്ചു വരികെയാണ്   വേണുവിനെ  വൃ​ക്ക രോ​ഗഗം പിടിപെടുന്നത്. തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വെള്ളിയാഴ്ച രാ​വി​ലെ 10ന് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലു​ള്ള തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​രി​ങ്ങൂ​ർ മ​ല​ങ്ക​ര പ​ള്ളി​യി​ൽ സംസ്കരിക്കും.

ടെ​ലി​വി​ഷ​ൻ കാ​രി​ക്കേ​ച്ച​ർ ഷോ​യാ​യ മു​ൻ​ഷി​യി​ലെ ഒ​ട്ടി​യ ക​വി​ളും നീ​ണ്ട കൃ​താ​വു​മു​ള്ള പ​ഴ​യ പ​ഞ്ചാ​യ​ത്ത് മെമ്പറാ​യി​ട്ടാ​ണ് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം തുടങ്ങിയത്. ടെ​ലി​വി​ഷ​നി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ​തോ​ടെ നി​ര​വ​ധി സി​നി​മ​ക​ളിലും വേണു അഭിനയിച്ചു.

പ​ച്ച​ക്കു​തി​ര, സ്നേ​ഹ​വീ​ട്, ക​ഥ ​പ​റ​യു​ന്പോ​ൾ, ഛോട്ടാ ​മും​ബൈ, ഇമ്മ​നു​വേ​ൽ, സോ​ൾ​ട്ട് ആ​ൻ​ഡ് പെപ്പർ, ഡാ​ഡി കൂ​ൾ തു​ട​ങ്ങി അ​റു​പ​തോ​ളം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട് ശ്രദ്ധേയനായി. മ​മ്മൂ​ട്ടി , മോഹന്‍ ലാല്‍ തുടങ്ങി സൂ​പ്പ​ർ താ​ര​ചി​ത്ര​ങ്ങ​ളി​ലും  വേ​ണു അ​ഭി​ന​യി​ച്ചിരുന്നു. സിനിമാ താരമായിട്ടും  തെരുവോരങ്ങളില്‍ വേണു   ഏ​റെ അ​ല​ഞ്ഞി​രു​ന്നു.  മു​ൻ​ഷി​യി​ലെ അഭിനയമാണ് സിനിമയിലേക്ക് വേണുവിനെ എത്തിച്ചത്.  മൃ​ത​ദേ​ഹം ഇ​പ്പോ​ൾ സെ​ന്‍റ് ജ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം