പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു

മുംബൈ•പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. മുംബൈയിലാണ് സംഭവം. 20 കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ഷംസീര്‍ ഷെയ്ഖ് (24) നെ പോലീസ്അറസ്റ്റ് ചെയ്തു.

ജോലി ഒഴിവുണ്ട് എന്ന് പറഞ്ഞു ഷംസീര്‍ പെണ്‍കുട്ടിയെഇയാളുടെ വര്‍ക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചെങ്കിലും ആരും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എത്തിയില്ല. ഒടുവില്‍ പെണ്‍കുട്ടി കൈയില്‍ കിട്ടിയ ഒരു ബ്ലെയ്ഡ് എടുത്ത് ഷംസീറിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച ഇയാള്‍ പെണ്‍കുട്ടിയെ വിട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം