മുംബൈ തോറ്റു മടങ്ങി ; പ്ലേയ് ഓഫ് പോരാട്ടം മുറുകുന്നു

മുൻ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎൽ നിന്ന് പ്ലേയ് ഓഫ് കാണാതെ പുറത്തായി. പതിനൊന്നു റൺസിന്‌ ഡെൽഹിയോട് തോറ്റാണ് പുറത്തായത്.

ഇന്നത്തെ കളി നിർണായകമായ മുംബൈയ്ക്ക് ജയം അനിവാര്യമായിരുന്നു. അതേ സമയം ഡെൽഹി ആശ്വാസ വിജയം നേടി. മികച്ച റണ്‍റേറ്റുള്ള മുംബൈക്ക് ഇന്ന് ജയിച്ചാല്‍ 14 പോയന്റുമായി രാജസ്ഥാനെ പിന്നിലാക്കി പ്ലേ ഓഫ് ഉറപ്പിക്കാനാകുമായിരുന്നു. എന്നാൽ തോൽവിയോടെ പഞ്ചാബിനോ രാജസ്ഥാനോ പ്ലേയ് ഓഫിൽ കയറാം.

ഇന്ന് നടക്കുന്ന രണ്ടാമത്തെ കളിയിൽ ചെന്നൈയെ 54 റൺസ് മാർജിനിൽ തോൽപ്പിക്കാൻ പഞ്ചാബിന് സാധിച്ചാൽ പ്ലേയ് ഓഫ് ഭാഗ്യം അവർക്കൊപ്പം നിൽക്കും മറിച്ച്‌ സംഭവിച്ചാൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ പ്ലേയ് ഓഫ് കളിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം