മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായവരില്‍ രണ്ട് മലയാളികളും

മുംബൈ: ഒഎൻജിസി ജീവനക്കാരുമായി കടലിൽ കാണാതായ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കടലിൽനിന്ന് കണ്ടെത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

അതേസമയം, കാണാതായവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്‍റണി, വി.കെ. ബാബു എന്നിവരാണ് കാണാതായ മലയാളികൾ. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കണ്ട്രോൾ വിഭാഗം അറിയിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം