മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം; നാല് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ: പക്മോഡിയ നഗരത്തിൽ മൂന്ന് നിലകെട്ടിടം തകർന്നുവീണു നാല് പേർ മരിച്ചു.  12 പേർക്കു പരിക്കേറ്റു. 

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.  ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം.

പാക്മോഡിയായിലെ മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അർസിവാല എന്ന കെട്ടി‌ടമാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു 11 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. ഇവരെ സമീപത്തെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കവും രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയുമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ മാസം മുംബൈയിൽ ദട്കോപറിൽ നാല് നില കെട്ടിടം തകർന്നു വീണ് ഏഴ് പേർ മരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം