മുല്ലപ്പെരിയാര്‍; സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

mullapperiyar11തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാന്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി, ജലവിഭവമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ കാണുന്നത്. ഡാമിലെ ജലനിരപ്പ് ഉയരുമ്പോഴുണ്ടാകുന്ന വനം-പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കാനും യോഗം തീരുമാനിച്ചു. ഡാമിന്റെ സുരക്ഷ പഠിക്കാന്‍ ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം