മുംബൈ റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തില്‍ മരണം ഇരുപത്തി രണ്ടായി

മുംബൈ:കനത്തമഴയും അതിനൊപ്പം ജനത്തിരക്കും ഏറിയപ്പോള്‍ മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ ലോക്കൽ സ്റ്റേഷനിലെ മേൽപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. മുപ്പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

രാവിലെ മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറിയതോടെയാണ് തിക്കും തിരക്കിലും അപകടം ഉണ്ടായത്. പാലം വളരെ ഇടുങ്ങിയതായിരുന്നു അപകടത്തിന്‍റെ കാഠിന്യം കൂട്ടാന്‍ ഇത് കാരണമായി.

 

മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ പലതും വൈകിയോടി മിനിട്ടുകള്‍ വ്യത്യാസത്തില്‍ ട്രെയിനുകള്‍ ഫ്ലാറ്റ്ഫോര്‍മില്‍ എത്തിയതോടെ ആളുകള്‍ സ്റ്റേഷനില്‍ തിങ്ങിനിറയുകയും  പിന്നീട് ആളുകള്‍ മഴകാരണം മേൽപ്പാലത്തിലേക്ക് ഓടിക്കയറി. ഇതോടെ തിരക്ക് അനിയന്ത്രിതമായാണ് ദുരന്തം സംഭവിച്ചത്.

തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ് ഓഫീസ് സമയമായതിനാൽ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുള്ളതിൽ നല്ല തിരക്കുള്ള ലോക്കൽ സ്റ്റേഷനുകളാണിത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം