എം ഇ ടി കോളേജിലെ ഫോട്ടോ വിവാദം :എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫ് അലിക്കെതിരെ അണികള്‍

കോഴിക്കോട്:നാദാപുരം എം.ഇ.ടി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനുള്ള പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ ചിത്രം ഒഴിവാക്കിയാതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫ് അലിക്കെതിരെ അണികള്‍ രംഗത്തെത്തി. തലയ്ക്കകത്ത് ആള്‍ത്താമസമില്ലാത്ത ഏതോ വിഡ്ഢിയുടെ ഉല്‍പ്പന്നം മാത്രമാണ് ആ പോസ്റ്ററെന്നും ലീഗിന്റേയോ എം.എസ്.എഫിന്റെയോ നിലപാടല്ലതെന്നുമായിരുന്നു അഷ്‌റഫലിയുടെ വിശദീകരണം.

എന്നാല്‍ അഷ്‌റഫലിയുടെ നിലപാടിനെതിരെ ശക്തമായ പ്രതികരണമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.


ഫോട്ടോ വെക്കാതിരിക്കുക എന്നത് എംഎസ്എഫിന്റെ നിലപാടല്ല എന്നും ഫോട്ടോ വെക്കാത്ത ബോർഡ് തലയിൽ ആൾപ്പാർപ്പില്ലാത്ത ഒരുവിഡ്ഢിയുടെ ഉത്പന്നം മാത്രമാണെന്നും ഉള്ള എം എസ് എഫ് ദേശീയ പ്രെസിഡന്റിന്റെ വാക്കുകൾ ഞെട്ടലോടെയല്ല സഹതാപത്തോടെയാണ് കേട്ടത്.

കാരണം പൊതുബോധം എന്ന ഇന്നത്തെ ഏറ്റവും ഭീകരമായ സാമൂഹ്യ വിരുദ്ധതയും കൂടെ ഇസ്ലാം വിരുദ്ധതയും കൂടെ ഫാസിസം എന്ന ക്രൂരമായ അസഹിഷ്ണുതയും ഒരുമിച്ചു വന്നപ്പോൾ അവകാശം എന്താണെന്ന് മറന്നുപോയവന്റെ പുബ്ലിസിറ്റിക്കു വേണ്ടിയുള്ള പുരോഗമന വാദം എന്നല്ലാതെ മറ്റൊന്നും കുറിച്ച് പറയാനില്ല.

മിസ്റ്റർ അഷ്റഫലിക്കു അവകാശം എന്ന ഒരുസാദനം ഈ ലോകത്തുണ്ട് എന്ന കാര്യം അറിയാത്തതല്ല എന്ന് മനസിലാക്കുന്നു.ആ അവകാശം എന്നത് ഇഷ്ടമുള്ളത് ചെയ്യാൻ മാത്രമല്ല ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കാൻ കൂടിയുള്ളതാണെന്നുള്ളകാര്യം മറക്കരുത്.

അബ്ദുറബ്ബിനു നിലവിളക്കു കത്തിക്കാതിരിക്കാനുള്ള അവകാശം പോലെ ഷാജി സാഹിബിനു നിലവിളക്കു കത്തിക്കാനും അവകാശം ഉള്ളത് പോലെ , ഫാറൂഖ് കോളേജിലെ പെൺകുട്ടികൾക്ക് ഫ്ലെക്സിൽ ഫോട്ടോ വെക്കാനുള്ള അവകാശം ഉള്ളത് പോലെ എം ഈ ടീ കോളേജിലെ പെൺകുട്ടികൾക്ക് ഫോട്ടോ വെക്കാതിരിക്കാനുള്ള അവകാശം ഉണ്ട് എന്ന് പറയാൻ ധൈര്യമില്ല്ലാഞ്ഞിട്ടാണോ അതല്ല പൊതുബോധം എന്ന ഇസ്ലാം വിരുദ്ധതയെ എതിർക്കാൻ പരിമിതികൾ ഉണ്ടായിട്ടാണോ എന്നെ ഇനി അറിയേണ്ടതുള്ളൂ.

ഫോട്ടോ വെക്കുക അല്ലെകിൽ വെക്കാതിരിക്കുക എന്ത് തികച്ചും വ്യക്തിപരമായ കാര്യമാണ് അല്ലാതെ ഇതൊന്നും ഗണിക്കപ്പെടുന്നതു പുരോഗമനത്തിന്റെ അളവുകോലായിട്ടൊന ്നുമല്ല. ഫോട്ടോ കൊടുക്കുന്നവർ പുരോഗമനത്തിന്റെയും അല്ലാത്തവൾ തലയിൽ ആൾപാർപ്പില്ലാത്തവരുടെ വിഡ്ഢിത്തമായിട്ടൊന്നുമല്ല കാണേണ്ടത് തികച്ചും വ്യക്തിപരമായിട്ടാണ്.

ഒരു പെൺകുട്ടി അവളുടെഫോട്ടോ പുതുസമൂഹത്തിനു മുന്നിൽ കൊടുക്കാത്തതിന് പലതരം കാരണങ്ങൾ ഉണ്ടാവാം .ഫേക്ക് ഐഡികളും ദുരുപയോഗങ്ങളുംകൂടിവരുന്ന വർത്തമാന കാലത്തു ഫോട്ടോ കൊടുക്കാൻ ഭയപ്പെടുന്നത് ഇന്നത്തെ ദുഷിച്ച സാമൂഹ്യ നിലവാരത്തിന്റെ കൂടിപ്രശ്നമാണ്.

സമൂഹത്തിലെ ഞരമ്പ് രോഗികളെയും മറ്റും നിലക്ക് നിർത്താൻ അഷ്റഫലി പോലെയുള്ള രാഷ്ട്രീയ നേതൃത്വങ്ങൾക്കോ നമ്മുടെ നാട്ടിലെ നിയമങ്ങൾക്കോ കഴിയില്ലെന്ന കാര്യം വളരെ സത്യമാണ്.

മുസ്ലി0 പെൺകുട്ടികളെ ബലാത്സംഗം ചെയ്യും എന്ന് പറഞ്ഞവനെതിരെ ഒരുപെറ്റിക്കേസെങ്കിലും എടുക്കാൻ പോലും പറ്റാത്ത നിയമ പോലീസ് സംവിധാനം ഉള്ള നാട്ടിൽ, പെൺകുട്ടികൾ സ്വന്തം ഫോട്ടോ കൊടുക്കാൻ മടിച്ചതിനെ വിഡ്ഢിയുടെ ജല്പനമായി കണ്ട അഷ്റഫലി പറഞ്ഞത് തന്നെയാണോ ലീഗിന്റെയും ഔദ്യോഗിക അഭിപ്രായം എന്നാണ് ഇനി അറിയേണ്ടത്..?

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം