ബിജെപി പ്രചരണത്തിന് എംഎസ് ധോണി എത്തുമെന്ന് സൂചന; അമിത് ധോണിയുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത ലോകസഭ തെരെഞ്ഞെടുപ്പിന് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ പല തന്ത്രങ്ങളും പയറ്റുകയാണ് ബിജെപി. ഇത്തവണ തെരെഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ പ്രചരണത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഹ് ധോണി എത്തുമെന്നാണ് സൂചന. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ധോണിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്‌സഭ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി സംഘടിപ്പിച്ച ‘സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍’ പരിപാടിയുടെ ഭാഗമായിട്ടാണ് രണ്ട് പേരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

View image on Twitter

കഴിഞ്ഞ നാല് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് അമിത് ഷാ ധോണിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബി.ജെ.പി നേതാക്കളും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍ പരിപാടിയുടെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരുമായി ബി.ജെ.പി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. നേരത്തെ ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളുമായി കൂടിക്കാഴ്ച്ച നടത്താനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം