മകന് മരുന്ന്‍ വാങ്ങാന്‍ പണമില്ല; വീട്ടമ്മ ആത്മഹത്യ ചെയ്തു

എറണാകുളം:കെ​എ​സ്ആ​ർ​ടി​സി കു​ടും​ബ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ത​ങ്ക​മ്മ​യാ​ണ് മ​രി​ച്ച​ത്. മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതായതോടെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്.

ഭര്‍ത്താവ് മാധവന്‍ ഏട്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം.എന്നാല്‍ കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ തങ്കമ്മക്ക് ലഭിച്ചില്ല. മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്.

മാസം തോറും ലഭിച്ചിരുന്ന പതിനായിരം രൂപയില്‍ നിന്ന് വീട്ടു ചിലവിലേക്കും മകന്റെ ചികിത്സക്ക് പണം എടുത്തിരുന്നത്. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതോടെ മകനെ ചികിത്സിക്കാന്‍ കഴിയാത്തത് തങ്കമ്മക്ക് കടുത്ത വിഷമം ഉണ്ടാക്കിയിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം