ഭക്ഷണത്തിനുവേണ്ടി അമ്മയുമായി വഴക്കിട്ട മകന്‍ അമ്മയെ കൊന്ന് ഹൃദയം ഭക്ഷിച്ചു

മഹാരാഷ്ട്ര: നര ഭോജിനാടിനെ നടുക്കി .മദ്യ ലഹരിയില്‍ ഭക്ഷണത്തിനുവേണ്ടി അമ്മയുമായി വഴക്കിട്ട മകന്‍ ഒടുവില്‍ അമ്മയെ കൊന്ന് ഹൃദയം പുറത്തെടുത്ത് ഭക്ഷിച്ചു. ചട്‌നിയും കുരുമുളക് പൊടിയും കൂട്ടിയാണ് മകന്‍ അമ്മയുടെ ഹൃദയം അകത്താക്കിയത്.

 

 

മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് 27 കാരനായ മകന്‍ സുനില്‍ കുച്ചക്കര്‍ണി അമ്മ യെലവയെ കൊന്ന് ഹൃദയം തിന്നത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് സുനില്‍. ഭാര്യയും മക്കളും വീട്ടില്‍ പോയസമയത്തായിരുന്നു സുനിലിന്റെ ക്രൂരത.
മദ്യപിച്ച് ലക്കുകെട്ട് വരുന്ന വഴി അയലത്തെ വീട്ടില്‍ സുനില്‍ ഭക്ഷണം ചോദിച്ചെത്തിയിരുന്നു. അബോധാവസ്ഥയിലെത്തിയ സുനിലിനെ അവര്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് സുനില്‍ വീട്ടിലെത്തി ആഹാരത്തിനായി അമ്മയോട് വഴക്കിട്ടത്. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുനില്‍ അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ശരീരം പിളര്‍ന്ന് ഹൃദയം ഭക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പിന്നീട് കൈകളിലും ദേഹത്തും രക്തക്കറയുമായി ഇയാള്‍ പുറത്തിറങ്ങിയപ്പോള്‍ സംശയം തോന്നിയ അയല്‍വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വീടിനകത്തെ പരിശോധനയില്‍ പൊലീസ് യെലവയുടെ മൃതദേഹത്തിന് സമീപം ഹൃദയത്തിന്റെ പാതിഭാഗം പ്ലേറ്റില്‍ ചട്‌നിയും കുരുമുളകും ചേര്‍ത്ത നിലയില്‍ കണ്ടെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം