നൊന്തുപെറ്റ കുഞ്ഞിനെ നിറകണ്ണുകളോടെ ഉപേക്ഷിച്ച അമ്മയുടെ വാക്കുകള്‍ കേള്‍ക്കതിരിക്കരുത്

 

മഞ്ചേരി: നൊന്തുപെറ്റ കുഞ്ഞിനെ നിറകണ്ണുകളോടെ ഉപേക്ഷിച്ച അമ്മയുടെ വാക്കുകള്‍ കേള്‍ക്കതിരിക്കരുത്  . ആരെങ്കിലും നോക്കാനുണ്ടായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ ‍ഞാൻ ഇവിടെ കൊണ്ടുവരില്ലായിരുന്നു. ഭർത്താവ് അപകടത്തിൽ മരിച്ചു, ഉമ്മ തളർന്നുകിടക്കുകയാണ്.

അവരെ ശുശ്രൂഷിക്കാനും ജോലിക്കുപോകാനും കുഞ്ഞിനെ ആരെങ്കിലും നോക്കണം… മെഡിക്കൽ കോളജ് ആശുപത്രി അമ്മത്തൊട്ടിലിനു സമീപം കൈക്കുഞ്ഞുമായി ചുറ്റിപ്പറ്റിനിന്ന സ്ത്രീ ഇതു പറയുമ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ എത്തിയതാണെന്ന് ഇതുകേട്ട ആശുപത്രി ജീവനക്കാരൻ കരുതിയില്ല.

നൊന്തുപെറ്റ കുഞ്ഞിനെ നിറകണ്ണുകളോടെ നോക്കിയും ഉമ്മവച്ചും താലോലിച്ചുകൊണ്ടിരുന്നപ്പോൾ പന്തികേടു തോന്നി. വിവരം അത്യാഹിത വിഭാഗം നഴ്സുമാരെ അറിയിച്ചു. നഴ്സുമാർക്കൊപ്പം എത്തിയപ്പോഴേക്കും കുഞ്ഞിനെ തൊട്ടിലിൽവച്ച് ആ അമ്മ പോയിക്കഴിഞ്ഞിരുന്നു.

35 വയസ്സു തോന്നിക്കുന്ന സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. അമ്മത്തൊട്ടിലിൽനിന്നു കുഞ്ഞിനെ ഏറ്റെടുത്ത് ഐസിയുവിൽ പ്രവേശിപ്പിച്ചു.

10 ദിവസം പ്രായവും മൂന്നര കിലോഗ്രാം തൂക്കവുമുള്ള ആൺകുഞ്ഞാണെന്ന് അധികൃതർ പറഞ്ഞു. പ്രാഥമിക പരിശോധനയും കുത്തിവയ്പുമെടുത്തു.

തുടർന്ന് ശിശുക്ഷേമ സമിതി അധികൃതരെ വിവരം അറിയിച്ചു. അവരെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയതായി സൂപ്രണ്ട് ഡോ. നന്ദകുമാർ പറ​ഞ്ഞു. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം